ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനം
മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം കോര്‍പറേഷന്‍, എം.കോം ഫിനാന്‍സ് കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. താത്പര്യമുള്ളവര്‍ നേരിട്ടും ihrdadmissions.org മുഖേനയും അപേക്ഷിക്കണം. ഫോണ്‍- 9387288283.
എം.ആര്‍.എസില്‍ ഒഴിവ്: അഭിമുഖം നാളെ
നല്ലൂര്‍നാട് മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയുമായി നാളെ (ജൂണ്‍ 12) രാവിലെ 10 ന് ഓഫീസില്‍ നേരിട്ട് എത്തണം. ഒരേ സ്ഥാപനത്തില്‍ മൂന്ന് വര്‍ഷവും ജില്ലയില്‍ അഞ്ച് വര്‍ഷവും ജോലി ചെയ്തവര്‍ അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 04935-293868
കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ സംക്ഷിപ്ത കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കേണ്ടവര്‍, ആക്ഷേപം, പരാതിയുള്ളവര്‍ ജൂണ്‍ 21 നകം sec.kerala. gov.in ല്‍ അറിയിക്കണമെന്ന് തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പ് രജിസ്റ്റര്‍ ഓഫീസര്‍ അറിയിച്ചു.
വോട്ടര്‍ പട്ടിക പുതുക്കല്‍ :രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം നാളെ
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് അടിസ്ഥാനത്തിലുള്ള വോട്ടര്‍ പട്ടിക സംക്ഷിപ്ത പുതുക്കലിന്റെ ഭാഗമായി നാളെ (ജൂണ്‍ 12) രാവിലെ 11 ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ ചേംബറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം നടക്കും.
ഡ്രൈവര്‍ നിയമനം
മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പദ്ധതിയില്‍ വാഹനം ഓടിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. ഹെവി ഡ്രൈവിങ് ലൈസന്‍സ്, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ജൂണ്‍ 19 ന് ഉച്ചക്ക് 12 നകം മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി എത്തണം. ഫോണ്‍-04936-247290
ഡോക്ടര്‍-ഫാര്‍മസിസ്റ്റ് നിയമനം
മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആയുര്‍ ആരോഗ്യ സൗഖ്യം പദ്ധതിയില്‍ ഡോക്ടര്‍, ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ്/റ്റി.സി.എം.സി രജിസ്‌ട്രേഷന്‍, അംഗീകൃത സ്ഥാപനത്തിലെ ഡി-ഫാം, ബി-ഫാം,ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 19 ന് ഉച്ചയ്ക്ക് 12 നകം ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-04936-247290