കണ്ണൂർ: കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുരേഷ് ഗോപി കണ്ണൂരിലെത്തി. രാവിലെ കണ്ണൂരിലെത്തിയ സുരേഷ് ഗോപി മാടായി കാവ്, രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പൻ മഠപ്പുര എന്നിവിടങ്ങളിൽ ദർശനം നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് മാടായി കാവ് ക്ഷേത്രത്തിലെത്തുന്ന സുരേഷ് ഗോപി ഒരു മണിയോടെ പറശിനിക്കടവ് മുത്തപ്പൻ മഠപ്പുരയിലും ദർശനം നടത്തും. ഉച്ചക്ക് ഒന്നരയ്ക്ക് മുൻ മുഖ്യമന്ത്രി സിപിഎം നേതാവായിരുന്ന ഇകെ നായനാരുടെ വീട്ടിലെത്തി ഭാര്യ ശാരദ ടീച്ചറെ സന്ദർശിച്ച ശേഷം, കണ്ണൂർ പയ്യാമ്ബലത്തെ മാരാർ ജി സ്മൃതി കുടീരത്തിലെത്തി പുഷ്പാർ ചന നടത്തും. തുടർന്ന് കല്യാശേരിയിലേക്ക് പോകുന്ന സുരേഷ് ഗോപി ശേഷം കൊട്ടിയൂർ ക്ഷേത്രത്തിലും ദർശനം നടത്തും. പിന്നീട് രാജ രാജ രാജേശ്വരി ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും. പിറ്റേ ദിവസം, മാമാനിക്കുന്നു ക്ഷേത്രവും, വാടിക്കൽ രാമകൃഷ്ണന്റെ വീടും സന്ദർശിച്ച ശേഷം തിരുവാങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം തൃശൂരിലേക്ക് മടങ്ങും. കോഴിക്കോട് എത്തിയ അദ്ദേഹം തളി ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷമാണ് കണ്ണൂരിലേക്ക് യാത്ര തിരിച്ചത്.