ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 15 ലിറ്റര്‍ മദ്യം പിടികൂടി

പുല്‍പ്പള്ളി: സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റെയിഞ്ച് ഉദ്യോഗസ്ഥര്‍ പുല്‍പ്പള്ളി ടൗണ്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 15 ലിറ്റര്‍ മദ്യം പിടികൂടി. സംഭവമായി ബന്ധപ്പെട്ട് ഇരുളം കേളമംഗലം സ്വദേശി മാപ്പാനിക്കാട്ട് വീട്ടില്‍ ഷിബു(49) നെ അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജിമോന്‍.പി.റ്റി യുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ മനോജ് കുമാര്‍. പി.കെ, വിനോദ് പി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ അമല്‍ തോമസ് എം.ടി,വിഷ്ണു കെ.കെ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *