അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റയില്‍ നടത്തിയ ജില്ലാതല പരിപാടി എംഎല്‍എ: ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തായിരുന്നു പരിപാടി. വിദ്യാര്‍ത്ഥികളുടെ ഫഌഷ് മോബും അരങ്ങേറി. പുതിയ സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച ലഹരി വിരുദ്ധ റാലി കലക്ടര്‍ ഡോ.രേണു രാജ് ഫഌഗ് ഓഫ് ചെയ്തു. റാലിയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. പരിപാടിയില്‍ സംബന്ധിച്ചവര്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു. എ.ഡി.എം: എന്‍.ഐ.ഷാജു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എക്‌സൈസ് വകുപ്പിലെയും മറ്റ് വിവിധ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ ,സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.