കല്‍പ്പറ്റ: മാനന്തവാടി അഞ്ചുകുന്ന് കളത്തിങ്കല്‍ വീട്ടില്‍ കെ. സി. സുരേഷ്‌കുമാര്‍ എന്നയാളെ നടവയല്‍ കായക്കുന്ന് സ്വദേശിയായ ബിജു തുണ്ടത്തില്‍ എന്നയാള്‍ ഭൂമി കച്ചവടത്തിനിടയില്‍ കബളിപ്പിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. നടവയല്‍ ജനകീയപുരോഗമന സമിതി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കല്‍പ്പറ്റയില്‍ നടക്കുന്ന അടുത്ത സിറ്റിംഗില്‍ കേസ് പരിഗണിക്കും.