ശമ്പളം വൈകുന്നു; 108 ആംബുലൻസ് ഡ്രൈവർമാർ നിസ്സഹകരണ സമരത്തിൽ

തിരുവനന്തപുരം: ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർ ട്രിപ്പെടുക്കാതെ നിസ്സഹ കരണ സമരത്തിൽ. മേയ് മാസത്തെ ശമ്പളം പന്ത്രണ്ടായിട്ടും കിട്ടാത്തതിനെ തുടർന്നാണ് സി.ഐ.ടി.യുവിൻ്റെ ആഭിമുഖ്യത്തിൽ സമരം ആരംഭിച്ചത്. ബുധനാഴ്‌ച ഉച്ചക്ക് രണ്ടുമണി മുതൽ ആരംഭിച്ച സമരം ശമ്പളം ലഭിക്കുന്ന തുവരെ തുടരുമെന്ന് ജീവനക്കാർ അറിയിച്ചു. ഇതോടെ വിദഗ്ധചികിത്സക്ക് ഒരാശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് രോഗികളെ മാറ്റുന്നതിന് 108 ആംബുലൻസ് സേവനം ലഭിക്കാത്ത സാഹചര്യമാണ്. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനമാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. 50 കോടിയിലേറെ രൂപ സർക്കാറിൽനിന്ന് കുടിശ്ശികയുണ്ടെന്ന് കാട്ടിയാണ് ശമ്പളം തടഞ്ഞുവച്ചിരിക്കുന്നതെന്ന് ജീവനക്കാർ ആരോപിക്കുന്നു. ഇതിലൂടെ ജീവനക്കാരെ സർ ക്കാറിനെതിരെ തിരിക്കുന്ന നിലപാടാണ് സ്വകാര്യ കമ്പനിയുടേതെന്ന് സി.ഐ.ടി.യു ആ രോപിക്കുന്നു. കമ്പനിയുമായുള്ള മുൻധാരണപ്രകാരം എല്ലാ മാസവും ഏഴിന് മുമ്പ് ശമ്പളം നൽകണം. എന്നാൽ ഈ മാസം മുന്നറിയിപ്പില്ലാതെ ശമ്പളം വൈകിപ്പിക്കുകയാണെന്നും സ്കൂ‌ൾ അധ്യയനവർഷം ഉൾപ്പെടെ ആരംഭിച്ച വേളയിൽ ശമ്പളം വൈകുന്നത് ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും യൂനിയൻ ആരോപിക്കുന്നു. 108 ആംബുലൻസ് സേവനം ഭാഗികമായി നിലച്ചതോടെ ആശുപ്രതികളിൽ നിന്നുള്ള ഐ.എഫ്.ടി കേസുകൾക്ക് മറ്റ് സ്വകാര്യ ആംബുലൻസുകൾ തേടേണ്ട അവ സ്ഥയാണ്. ഉടൻ അധികൃതർ ഇടപെട്ട് തുടർ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ ബുധനാഴ്ച ഉച്ചയോടെയാണ് നി സ്സഹകരണസമരവുമായി ബന്ധപ്പെട്ട കത്ത് യൂനിയനിൽനിന്ന് തങ്ങൾക്ക് ലഭിച്ചതെന്നും ശമ്പള കാലതാമസം മുൻകൂട്ടി അറിയിച്ചതാണെന്നും ജനങ്ങളുടെ അവശ്യസേവനം തട യുന്നത് അനുവദിക്കാൻ കഴിയില്ലെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. ജീവനക്കാരുടെ ശമ്പളം കഴിഞ്ഞ മാസങ്ങളിൽ കാലതാമസം ഇല്ലാതെ നൽകിയതാണെന്നും മേയ് മാസത്തെ ശമ്പളം ഉടൻ വിതരണം ചെയ്യുമെന്നും അവർ വ്യക്തമാക്കി. ബി.എം.എസും ക ത്ത് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *