പുൽപ്പള്ളി: ഫസ്റ്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്റ് സ്മാര്‍ട്ട് ഫെന്‍സ് ദി എലിഫെന്‍സ് കേരളത്തില്‍ ആദ്യമായി വയനാട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മാണം ആരംഭിച്ചു. ദിനം പ്രതി വര്‍ദ്ധിക്കുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരത്തിന് വേണ്ടിയുള്ള പര്വര്‍ത്തനങ്ങളുടെ ഭാഗമായാണ് എലിഫെന്റ് ഫെന്‍സിങ് വനാതിര്‍ത്തിയില്‍ സ്ഥാപിക്കുന്നത്. ചെതലയം റേഞ്ച് ഇരുളം ഫോറസ്റ്റ് സെക്ഷനിലെ പാമ്പ്ര ചേലക്കൊല്ലിയിലെ ചതുപ്പ് ഭാഗത്താണ് റിയല്‍ ടൈം പൈലറ്റ് പ്രൊജക്ട്ടില്‍ എലിഫെന്റ് വേലി സ്ഥാപിക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പുതിയ സംവിധാനം വനം വകുപ്പ് പരീക്ഷിക്കുന്നത്. വനാതിര്‍ത്തിയില്‍ കരിങ്കല്‍ ഭിത്തി തീരുന്ന ചതുപ്പ് ഭിത്തി തീരുന്ന ചതുപ്പ് ഭാഗത്ത് ആനകള്‍ അടക്കം സ്ഥിരമായി ഇറങ്ങുന്നിടത്താണ് 70 മീറ്റര്‍ നീളത്തില്‍ വേലിയുടെ നിര്‍മ്മാണം ആരംഭിച്ചത്. വൈറ്റ് എലഫെന്റ് ടെക്‌നോളജീസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ചൈനീസ് നിര്‍മ്മിത ഉപകരണങ്ങളാണ് എലഫെന്റ് ഫെന്‍സിംങ്ങിന് ഉപയോഗിച്ചിരിക്കുന്നത്. അത്യാധുനിക കാമറ സംവിധാനങ്ങളും , വൈദ്യുതിയും പ്രത്യേകം തയ്യാറക്കിയ വേലിക്ക് ഉണ്ട്. ക്രൈയിനില്‍ ഉപയോഗിക്കുന്ന പ്രത്യേക ബെല്‍റ്റ് ഉപയോഗിച്ചാണ് നെടുകയും കുറുകയും വേലി നിര്‍മ്മിക്കുന്നത് സ്പ്രിങ്ങ് ഉപയോഗിച്ച് ഇത് ബലപ്പെടുത്തും , ആന തള്ളിയാലും വേലിയുടെ ഇലാസ്റ്റികത കൊണ്ട് ഇത് മറിക്കാനും കഴിയില്ല . വന്യമൃഗങ്ങള്‍ വേലിയുടെ 50 മീറ്റര്‍ പരിധിയില്‍ എത്തിയാല്‍ സെന്‍സറുകള്‍ മൃഗങ്ങളുടെ സാമീപ്യം തിരിച്ചറിഞ്ഞ്സൈറണ്‍ മുഴക്കും ഇത് തൊട്ടടുത്ത ഫോറസ്റ്റ് ഓഫീസിലേക്ക് എത്തിക്കുകയും ഉദ്യോഗസ്ഥര്‍ക്ക് പെട്ടന്ന് തന്നെ സ്ഥലത്ത് എത്തുകയും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കാനും കഴിയുന്ന തരത്തിലുള്ള ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഇരുളം ഡെപ്യൂട്ടി റെയ്ഞ്ചര്‍ കെ പി അബ്ദുള്‍ ഗഫൂർ പറഞ്ഞു. ഇത്തരത്തില്‍ വേലി സ്ഥാപിക്കുന്നതിന് ഒരു കിലോമീറ്ററിന് 70 ലക്ഷം രൂപയാണ് ചിലവ് വരികയുള്ളു.