ലൈബ്രേറിയന്‍: കൂടിക്കാഴ്ച 15 ന്
സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വജന ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലൈബ്രേറിയന്‍ ഒഴിവിലേക്ക് ജൂണ്‍ 15 ന് രാവിലെ 10 ന് അഭിമുഖം നടത്തുന്നു. ലൈബ്രറി സയന്‍സില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിഗ്രിയും ലൈബ്രറി സയന്‍സില്‍ ഡിപ്ലോമയുമാണ് യോഗ്യത. പത്ത് മാസത്തേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡുമായി സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഓഫീസില്‍ അന്നേദിവസം രാവിലെ 9.30 നകം വെരിഫിക്കേഷന് എത്തണം. ഫോണ്‍- 9447887798
കായിക അധ്യാപക നിയമനം
കുപ്പാടി ഗവ ഹൈസ്‌കൂളില്‍ കായിക അധ്യാപക തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ജൂണ്‍ 15 ന് രാവിലെ 10.30 ന് സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ബിപിഎഡ്/എംപിഎഡ്/തത്തുല്യമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡ് /ആധാര്‍ കാര്‍ഡുമായി രാവിലെ 10 നകം വെരിഫിക്കേഷന് എത്തണം. ഫോണ്‍ : 9447887798
തദ്ദേശ തെരഞ്ഞെടുപ്പ്:
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍–
തിരുത്തലുകള്‍ക്ക് 21 ന് വരെ അവസരം
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ക്കും ജൂണ്‍ 21 ന് വരെ അവസരം. വോട്ടര്‍ പട്ടികയിലുള്‍പ്പെട്ടിട്ടുള്ള മരണപ്പെട്ടവരുടെയും താമസം മാറിയവരുടെയും പേര് വിവരങ്ങള്‍ ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട ഇലക്ട്രിക്കല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കും. അപേക്ഷകര്‍ വോട്ടര്‍ പട്ടിയില്‍ പേര് ചേര്‍ക്കാന്‍ ഫോറം നമ്പര്‍ നാലിലും തിരുത്തലുകള്‍ക്ക് ഫോറം നമ്പര്‍ ആറിലും ഒരു വാര്‍ഡില്‍ നിന്നോ പോളിങ് സ്റ്റേഷനില്‍ നിന്നോ സ്ഥലമാറ്റത്തിന് ഫോറം നമ്പര്‍ ഏഴിലും sec.kerala.gov.in ലോഗിന്‍ ചെയ്ത് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷ നല്‍കുമ്പോള്‍ തന്നെ അപേക്ഷകന് ഹിയറിങ് നോട്ടീസ് ലഭിക്കും. അക്ഷയ കേന്ദ്രം, അംഗീകൃത ജനസേവന കേന്ദ്രങ്ങള്‍ മുഖേന അപേക്ഷ നല്‍കാം. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ആക്ഷേപമുള്ള പരാതികള്‍ സംബന്ധിച്ച് ഫോറം നമ്പര്‍ അഞ്ചില്‍ ഓണ്‍ലൈനായി ആക്ഷേപങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത പ്രിന്റ്ഔട്ടില്‍ ഒപ്പ് വെച്ച് നേരിട്ടോ, തപാല്‍ മുഖേനയോ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് (നഗരസഭാ-ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍) ലഭ്യമാക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെ ഫോറം നമ്പര്‍ അഞ്ചില്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നേരിട്ടോ, തപാല്‍ മാര്‍ഗമോ ലഭിക്കുന്ന ആക്ഷേപങ്ങള്‍ സ്വീകരിച്ച് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസിലെ യൂസര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യും. രജിസ്‌ട്രേഷന്‍ നടത്താതെ ഫോറം അഞ്ചില്‍ ലഭിക്കുന്ന ആക്ഷേപങ്ങള്‍ക്ക് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ആക്ഷേപകനും ആക്ഷേപമുള്ളയാള്‍ക്കും തിയതി രേഖപ്പെടുത്തി ഹയറിങ് നോട്ടീസ് നല്‍കും. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് ഓണ്‍ലൈനായും നേരിട്ടും ലഭിക്കുന്ന അപേക്ഷകള്‍, ആക്ഷേപങ്ങള്‍ പരിശോധിച്ച് ജൂണ്‍ 29 നകം തുടര്‍നടപടി പൂര്‍ത്തീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജോമോന്‍ ജോര്‍ജ് അറിയിച്ചു. ഓരോ പരാതികളിലുമുള്ള തീരുമാനം രേഖമൂലം ബന്ധപ്പെട്ട അപേക്ഷകരെ അറിയിക്കും. തീര്‍പ്പാകുന്ന പരാതികള്‍ സംബന്ധിച്ച് അതത് ദിവസം ഇആര്‍എംഎസ് പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യും. 2024 ജനുവരി ഒന്നിനോ അതിന് മുമ്പ് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം. അന്തിമ വോട്ടര്‍ പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹറലി പറഞ്ഞു.
ഊരുകൂട്ട വളണ്ടിയര്‍
സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ ഡ്രോപ്പ് ഔട്ട് ഫ്രീ നഗരസഭ പദ്ധതിയുടെ ഭാഗമായി ഊരുകൂട്ട വളണ്ടിയര്‍മാരെ നിയമിക്കുന്നു. ചേനാട്, ഓടപ്പള്ളം, കുപ്പാടി, സര്‍വജന, അസംപ്ഷന്‍, ബീനാച്ചി, പഴുപ്പത്തൂര്‍, പൂമല, കൈപ്പഞ്ചേരി സ്‌കൂള്‍ പരിധിയിലെ കോളനികളില്‍ താമസിക്കുന്ന എസ്എസ്എല്‍സി യോഗ്യതയുള്ളവരക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. താല്പര്യമുള്ളവർ ജൂണ്‍ 15 രാവിലെ 10.30 നകം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡ്/ആധാര്‍ കാര്‍ഡുമായി സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഓഫീസില്‍ വെരിഫിക്കേഷന് എത്തണം. ഫോണ്‍ : 9447887798
സ്പോട്ട് അഡ്മിഷന്‍
കോഴിക്കോട് കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പ്ലസ് ടു യോഗ്യരായ പട്ടികജാതി-പട്ടികവര്‍ഗ്ഗ യുവതീ,യുവാക്കള്‍ക്ക് സൗജന്യ കോഴ്സിലേയ്ക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സുകളിലേക്കും അഡ്മിഷന്‍ തുടരുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയുമായി ജൂണ്‍ 15 ന് നേരിട്ട് എത്തണം. ഫോണ്‍-049352301772
പോലീസ് കംപ്ലെയിൻ്റ് അതോറിറ്റി സിറ്റിങ്ങ്
ജില്ലാതല പോലീസ് കംപ്ലെയിൻ്റ് അതോറിറ്റി സിറ്റിങ്ങ് ജൂൺ 24 ന് രാവിലെ 11 ന് കളക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് അതോറിറ്റി സെക്രട്ടറി അറിയിച്ചു.