പിണങ്ങോട്: കേരളം ബാലവേല വിരുദ്ധ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഒരു വർഷം നീണ്ടുനിൽക്കുന്ന ബാലവേല വിരുദ്ധ പരിപാടികളുടെ-ജില്ലാതല ഉദ്ഘാടനം പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്. സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവ്വഹിച്ചു. അന്താരാഷ്ട്ര ബാല വിരുദ്ധ ദിനാചാരണവും ബോധവത്കരണ ക്ലാസ്സും പരിപാടിയോട് അനുബന്ധിച്ചു വയനാട് ജില്ലാ തൊഴിൽ വകുപ്പ് സംഘടിപ്പിച്ചു. ജില്ല ലേബർ ഓഫീസർ ഇൻചാർജ് ബഷീർ എസ്. പി അധ്യക്ഷത വഹിച്ചു. മുൻ ബാലവകാശ കമ്മിഷൻ മെമ്പർ അഡ്വ. ഗ്ലോറി ജോർജ് ബോധവത്കരണ ക്ലാസ്സ് എടുത്തു. വിനീഷ് കെ,ഐ. പി രാഘവൻ, സ്കൂൾ ഹെഡ്മാസ്റ്റർ കെ അബ്ദുൽസലാം, ഐ. പി പ്രിയ, പി റഹീം തുടങ്ങിയവർ പ്രസംഗിച്ചു.