മൊതക്കര: വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട മൊതക്കര കോടഞ്ചേരിയില്‍ സഹോദരങ്ങളായ പാലക്കാടന്‍ നിസാം, നസീര്‍, നിസാര്‍ എന്നിവരുടെ അടുത്തടുത്തുള്ള വീടുകളിലാണ് മോഷണം നടന്നത്. നാല് പവന്‍ സ്വര്‍ണ്ണവും 30000 രൂപയും നഷ്ടപ്പെട്ടതായാണ് പ്രാഥമികമായി വിവരം. മൂന്ന് കുടുംബങ്ങളും കഴിഞ്ഞ ഏതാനും മാസങ്ങളായി വിദേശത്താണ് താമസിക്കുന്നത്. വെള്ളമുണ്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെ സ്ഥലത്തെത്തിയ ഇവരുടെ ബന്ധുവാണ് വീടുകള്‍ തുറന്നിട്ടത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒരു വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും മോഷണംപോയതായി ശ്രദ്ധയില്‍പെട്ടത്. മറ്റുവീടുകളില്‍ നിന്നും എന്തൊക്കെയാണ് നഷ്ടപ്പെട്ടതെന്ന് പരിശോധിച്ചുവരികയാണ്. പൂട്ടുപൊളിച്ചും വാതിലുകള്‍ ചവിട്ടിപ്പൊളിച്ചുമാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. വീടുകളിലെ സി സി കാമറകളുടെ ഡി ബി ആറുകളും നഷ്ടപ്പെട്ടിട്ടുണ്ട്.