അക്ഷര മുറ്റത്തിനിന്ന് അഭിമാന ദിനം

മാനന്തവാടി: മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ വിദ്യാലയമായ ദ്വാരക എ . യു. പി. സ്കൂളിൻ്റെ പുതിയ സമുച്ചയം 13/6/24 ന് റവ .ഫാദർ സിജോ ഇളംകുന്നപ്പുഴ അധ്യക്ഷതവഹിച്ച ചടങ്ങിൽ മാർ. ജോസ് പൊരുന്നേടം (മാനന്തവാടി രൂപത മെത്രാൻ) ഉദ്ഘാടന കർമം നിർവ്വഹിച്ചു. ഏഴ് പതിറ്റാണ്ടുകളായി ആയിരങ്ങൾക്ക് അക്ഷര ചൈതന്യം പകർന്ന് നൽകിയ വിദ്യാലയത്തിനിത് അഭിമാന നിമിഷങ്ങളായി . ശ്രീ സംഷാദ് മരക്കാർ(പ്രസിഡൻ്റ്, വയനാട് ജില്ല പഞ്ചായത്ത്) പുതിയ സമുച്ചയത്തിലെ സാങ്കേതിക സൗഹൃദ ക്ലാസ്സ് മുറികളുടെ ഉദ്ഘാടന കർമം നിർവഹിച്ചു. ശാസ്ത്രം പ്രവർത്തനമാണെന്ന തിരിച്ചറിവ് നേരിട്ടറിയാൻ നവീകരിച്ച സയൻസ് ലാബ് ശ്രീ അഹമ്മദ് കുട്ടി ബ്രാൻ( പ്രസിഡൻ്റ് എടവക പഞ്ചായത്ത്) പ്രസിഡൻ്റ്) ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ വായനയുടെ വസന്തം വിരിയിക്കാൻ ഒരുക്കിയ ലൈബ്രറി ശ്രീ. ശിഹാബുദ്ദീൻ അയാത്ത് (ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ,എടവക പഞ്ചായത്ത്) ഉദ്ഘാടനം ചെയ്തു തദവസരത്തിൽ പിന്നാക്ക വിഭാഗം കുട്ടികളുടെ വായന, ലേഖന ശേഷി വർദ്ധിപ്പിക്കാൻ തയ്യാറാക്കിയ തനതു മൊഡ്യൂൾ’ അക്ഷരജ്യോതി’ ശ്രീ. ജിജേഷ് പി.എ .( PTA പ്രസിഡൻ്റ്) പ്രകാശനം ചെയ്തു. ചടങ്ങിൽ വിദ്യാലയപ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കിയ കോൺട്രാക്ടർ ശ്രീ. സി.കെ സണ്ണിയെ ആദരിച്ചു. ശ്രീ. ഇ. കെ ജോസഫ്(റിട്ട. HM ദ്വാരക A.U. P.S.) ആശംസകൾ അർപ്പിച്ചു. ശ്രീ. ഷോജി ജോസഫ് ( HM) നന്ദി അർപ്പിച്ചു. കുട്ടികളുടെ കലാപരിപാടികൾ, പൂർവവിദ്യാർത്ഥികളുടെ നാസിക് ബാൻ്റ്(റെഡ് ബുൾസ്, പുലിക്കാട്) എന്നിവ ചടങ്ങിന് മാറ്റ് കൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *