പേരിയ: പേരിയ സിഎച്ച്സി യുടെ കീഴിൽ വരുന്ന എല്ലാ സ്കൂളുകളിലും റാബീസ് രോഗത്തിന് എതിരായി ബോധവൽക്കരണ ക്ലാസുംമഴക്കാല രോഗങ്ങൾ ആയിട്ടുള്ള എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾക്കെതിരായുള്ള പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും പേരിയ സി എച്ച് എസ് സി യുടെ കീഴിലുള്ള എഴു സ്കൂളുകളിലും മെഡിക്കൽ ഓഫീസർ ഡോ. ഷീജയുടെ നേതൃത്വത്തിൽനടത്തി. കിണർ ക്ലോറിനേഷൻ നടത്തി കിണറിലെ വെള്ളം പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർമാർ പബ്ലിക് ഹെൽത്ത് നേഴ്സ് എംഎൽഎസ്ബി സ്റ്റാഫ് തുടങ്ങിയവരും ചേർന്നാണ് മാതൃകാപരമായ പ്രവർത്തനം നടത്തിയത്, അധ്യാപകരും വിദ്യാർത്ഥികളും മികച്ച പിന്തുണ നൽകി