കല്‍പ്പറ്റ: കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ വെണ്ണിയോട് ടൗണ്‍ പരിസരത്ത് ഓണ പൂകൃഷി ആരംഭിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് ഉദ്ഘാടനം ചെയ്തു. കോട്ടത്തറ പഞ്ചായത്ത് സി.ഡി.എസ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, പഞ്ചായത്തിലെ വാര്‍ഡുകളില്‍ നിന്ന് തിരെഞ്ഞെടുത്ത കര്‍ഷകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കോട്ടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ നസീമ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എസ് അനുപമ, വാര്‍ഡ് മെമ്പര്‍മാരായ അനിത ചന്ദ്രന്‍, ജീന തങ്കച്ചന്‍, ബിന്ദു മാധവന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ ശാന്ത ബാലകൃഷ്ണന്‍, കോട്ടത്തറ കൃഷി ഓഫീസര്‍ ഇ.വി അനഘ, പഞ്ചായത്ത് അസി. സെക്രട്ടറി പി. സജി, സി.ഡി.എസ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, മാസ്റ്റര്‍ ഫാര്‍മേഴ്‌സ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.