വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

മേപ്പാടി ഗ്രാമപഞ്ചായത്തില്‍ സംക്ഷിപ്ത കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍, തിരുത്തല്‍, വാര്‍ഡ് മാറ്റല്‍, പേര് ചേര്‍ത്തതിന് ആക്ഷേപം ഉള്ളവര്‍
ജൂണ്‍ 21 നകം sec.kerala. gov.in ല്‍ അപേക്ഷ നല്‍കണമെന്ന് മേപ്പാടി ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04936-282422

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസ്, പൂതാടി, പുല്‍പ്പള്ളി, നൂല്‍പ്പുഴ, ചീങ്ങേരി, സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലെ സഹായി കേന്ദ്രങ്ങളിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു. പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ളവരും ഡാറ്റ എന്‍ട്രി (ഇംഗ്ലീഷ്, മലയാളം ടൈപ്പിങ് )കമ്പ്യൂട്ടര്‍ പരിജ്ഞാനമാണ് യോഗ്യത. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ താമസിക്കുന്ന 18-30 നും ഇടയില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗക്കാരായ യുവതി-യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന യോഗ്യത, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ ടൈപ്പറൈറ്റിങ് പാസായവര്‍ക്കും മുന്‍ഗണന. ഉദ്യോഗസ്ഥികള്‍ വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, ജാതി, വരുമാനം, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 21 ന് രാവിലെ 11 ന് സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷനിലെ പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍ -04936-221074

പ്രവേശനം ആരംഭിച്ചു

സുല്‍ത്താന്‍ ബത്തേരി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ വിവിധ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പിജിഡിസി, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് ആന്‍ഡ് ഡാറ്റാ എന്‍ട്രി, ഡിപ്ലോമ ഇന്‍ ടാലി ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിങ് മാനേജ്‌മെന്റ്, പൈത്തന്‍ പ്രോഗ്രാം കോഴ്‌സുകളിലേക്കാണ് പ്രവേശനം. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി സെന്റ് മേരീസ് കോളേജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ സെന്ററില്‍ നേരിട്ട് എത്തണം. ഫോണ്‍- 7902281422, 8606446162

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ജില്ലയില്‍ എന്‍.സി.സി/സൈനിക ക്ഷേമ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്(വിമുക്തഭടന്മാര്‍ക്ക് മാത്രം)(കാറ്റഗറി നമ്പര്‍ 385/2017) തസ്തിക നിയമനത്തിന് 2020 മാര്‍ച്ച് 18 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചതിനാല്‍ റദ്ദ് ചെയ്തതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു.

മഴക്കാല മുന്നൊരുക്കം: ചാര്‍ജ്ജ് ഓഫീസര്‍മാരെ നിയോഗിച്ച് ഉത്തരവായി

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്ക് തലത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനത്തിനും ചാര്‍ജ്ജ് ഓഫീസര്‍മാരെ നിയോഗിച്ച് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഉത്തരവിട്ടു. മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളില്‍ സബ് കളക്ടര്‍,ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍), ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ ) എന്നിവര്‍ക്കാണ് ചാര്‍ജ്ജ് ഓഫീസര്‍മാരുടെ ചുമതല. ചാര്‍ജ്ജ് ഓഫീസര്‍മാര്‍ താലൂക്ക്തലത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് ഓറഞ്ച് ബുക്കിലെ മാര്‍ഗ്ഗ നിര്‍ദേശങ്ങളും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവുകളും സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആളുകളെ ഒഴിപ്പിക്കല്‍, രക്ഷാപ്രവര്‍ത്തനം, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം എന്നിവ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് ചാര്‍ജ്ജ് ഓഫീസര്‍മാര്‍ ഉറപ്പ് വരുത്തണമെന്നും ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം

കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ട്രെയിനി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലംബര്‍ ഉള്‍പ്പെടെ പത്തോളം എന്‍സിവിറ്റി ട്രേഡുകളിലേക്ക് ജൂണ്‍ 29 ന് വൈകിട്ട് നാലിനകം വ്യവസായിക പരിശീല വകുപ്പിന്റെ https:/itiadmissions.kerala.gov.in ല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഓണ്‍ലൈനായി അപേക്ഷ നല്‍കിയവര്‍ ജൂലൈ ആറിനകം അടുത്തുള്ള ഗവ ഐ.ടി.ഐയില്‍ നേരിട്ടെത്തി വെരിഫിക്കേഷന്‍ നടത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 04936 205519

ഭരണസമിതി അംഗങ്ങള്‍ക്ക് പരിശീലനം

ഭരണസമിതി അംഗങ്ങള്‍ക്ക് പരിശീലനം ജില്ലയിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങള്‍ക്ക് ബേപ്പൂര്‍ നടുവട്ടത്ത് പ്രവര്‍ത്തിക്കുന്ന ക്ഷീരപരിശീലന കേന്ദ്രത്തില്‍ പരിശീലനം നല്‍കുന്നു. ജൂണ്‍ 28, 29 തിയതികളില്‍ നടക്കുന്ന പരിശീലനത്തിന് പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂണ്‍ 26 ന് വൈകിട്ട് അഞ്ചിനകം 9048376405 നമ്പറിലോ നേരിട്ടോ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കണം. ഫോണ്‍ – 0495 2414579

മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ: ബോധവത്ക്കരണം നാളെ

മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ: ബോധവത്ക്കരണം നാളെ ജില്ലാ സാമൂഹിക നീതി ഓഫീസ്, സാമൂഹിക സുരക്ഷാ മിഷന്‍, മാനന്തവാടി മെയിന്റനന്‍സ് ട്രൈബ്യൂണല്‍ എന്നിവയുടെ സഹകരണത്തോടെ മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്ക്കരണ ദിനാചരണം മാനന്തവാടി ഹോട്ടല്‍ വൈറ്റ് ഫോര്‍ട്ടില്‍ നാളെ (ജൂണ്‍ 15) രാവിലെ 9.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന പൗരന്മാര്‍ക്ക് നേരെയുള്ള ശാരീരിക-മാനസിക അതിക്രമങ്ങളില്‍ നിന്നും സംരക്ഷണം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷയാവുന്ന പരിപാടിയില്‍ സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത് മുഖ്യാതിഥിയാവും. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ കെ. കെ പ്രജിത്ത്, ജില്ലാതല വയോജന കമ്മിറ്റി അംഗം സി.കെ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

ശരണബാല്യം പദ്ധതി: അഭിമുഖം 19 ന്

ശരണബാല്യം പദ്ധതിയില്‍ റെസ്‌ക്യൂ ഓഫീസര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. മാനന്തവാടിയില്‍ സബ് കളക്ടറുടെ ചേബറില്‍ ജൂണ്‍ 19 ന് ഉച്ചയ്ക്ക് 1.30 ന് അഭിമുഖം നടക്കുമെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8606229118

പ്രൊമോട്ടര്‍ നിയമനം

മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ പട്ടകജാതി പ്രൊമോട്ടര്‍മാരെ താത്ക്കാലികമായി നിയമിക്കുന്നു. 18 നും 30 ഇടയില്‍ പ്രായമുള്ള മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്ത് പരിധികളില്‍ താമസിക്കുന്ന പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. താത്പര്യമുളളവര്‍ യോഗ്യത, ജാതി, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 19 ന് രാവിലെ 11 ന് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍- 04936 203824

പ്രൊമോട്ടര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിന് കീഴില്‍ വിവിധ കോളനികളില്‍ പ്രവര്‍ത്തിക്കുന്ന 30 സാമൂഹിക പഠനമുറികളില്‍ ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. പട്ടികവര്‍ഗ്ഗക്കാരായ ബി.എഡ്, ടി.ടിസി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി.ജി, ഡിഗ്രി യോഗ്യതയുള്ളവരെ പരിഗണിക്കും. അപേക്ഷകര്‍ സ്ഥാപനത്തിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരായിരിക്കണം. സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ ഓഫീസ്, പുല്‍പ്പള്ളി, പൂതാടി, നൂല്‍പ്പുഴ, സുല്‍ത്താന്‍ ബത്തേരി, ചീങ്ങേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ അപേക്ഷാ ഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ജൂണ്‍ 22 ന് വൈകിട്ട് അഞ്ചിനകം പഠനമുറികള്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നല്‍കണം. ഫോണ്‍- 04936 221074*

ഹോര്‍മോണ്‍ അനലൈസർ

വൈത്തിരി താലൂക്ക് ആശുപത്രി ലാബിലേക്ക് ഹോര്‍മോണ്‍ അനലൈസര്‍ വാടകയ്ക്ക് നല്‍കുന്നതിന് ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ള ഏജന്‍സികള്‍ ഹോര്‍മോണ്‍ അനലൈസറിന്റെ ടെസ്റ്റുകള്‍, നിരക്ക് വിവരങ്ങള്‍ ഉള്‍പ്പെടുത്തി ജൂണ്‍ 20 നകം താത്പര്യപത്രം നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04936- 256229

ടെണ്ടര്‍ ക്ഷണിച്ചു

മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിന് കീഴിലുള്ള വാളേരി, തൃശ്ശിലേരി, പനമരം (പെണ്‍) പ്രീ മെട്രിക് ഹോസ്റ്റലുകളിലെ എല്‍.പി മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള അന്തേവാസികള്‍ക്ക് യൂണിഫോം വാങ്ങി തയ്ച്ച് വിതരണം ചെയ്യുന്നതിന് താല്‍പ്പര്യമുളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ക്ക് 3420 രൂപ നിരതദ്രവ്യം കെട്ടിവെക്കണം. ജൂണ്‍ 20 ഉച്ചയ്ക്ക് 12 വരെ ടെണ്ടറുകള്‍ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് 3 ന് ടെണ്ടറുകള്‍ തുറക്കും. ഫോണ്‍ 04935 240210

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഈ ഹെല്‍ത്ത് സംവിധാനത്തിന്റെ ഭാഗമായി 70 ജി.എസ്.എം എ 5 പേപ്പര്‍ ഒരു വര്‍ഷത്തേക്ക് വിതരണം ചെയ്യുന്നതിനായി അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ 21 ഉച്ചയ്ക്ക് 1 വരെ ടെണ്ടര്‍ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 2 ന് ടെണ്ടറുകള്‍ തുറക്കും. ഫോണ്‍ 04936 206768

Leave a Reply

Your email address will not be published. Required fields are marked *