യൂറോപ്യൻ ഫുട്ബോളിൽ ഇനി പോരാട്ട കാലം; യൂറോ കപ്പിന് ഇന്ന് കിക്കോ ഓഫ്

യൂറോപ്യൻ ഫുട്‌ബോളില്‍ ഇനി പോരാട്ടക്കാലം. യൂറോ കപ്പിന് ഇന്ന് കിക്ക് ഓഫ്. വന്‍ശക്തികള്‍ ചക്രവര്‍ത്തി പട്ടത്തിനായി ബൂട്ട് അണിയുമ്പോൾ മൈതാനത്ത് തീ പാറുമെന്ന് ഉറപ്പ് ഫുട്ബോളിൽ യൂറോപ്യന്‍ രാജാക്കന്മാര്‍ തമ്മില്‍ പോരാടുന്ന യൂറോകപ്പ് ഫുട്‌ബോളിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. ജര്‍മ്മനിയാണ് ഇക്കുറി ആതിഥേയത്വം വഹിക്കുന്നത്. ആദ്യ ദിനത്തില്‍ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. ആദ്യ മത്സരത്തില്‍ ആതിഥേയരായ ജര്‍മ്മനി സ്‌കോട്ട്‌ലന്‍ഡിനെ നേരിടും. രണ്ടാം മത്സരത്തില്‍ ഹംഗറി സ്വിറ്റ്‌സര്‍ലണ്ടിനെയും മൂന്നാം മത്സരത്തില്‍ സ്‌പെയിന്‍ ക്രായേഷ്യയെ നേരിടും. നിലവിലെ ചാമ്ബ്യന്‍മാരായ ഇറ്റലിക്ക് കാര്യങ്ങള്‍ അത്ര പന്തിയല്ല. ഗ്രൂപ്പ് ബിയിലെ കരുത്തരായ സ്‌പെയിനിന്റെയും ക്രൊയേഷ്യയുടെയും സാന്നിധ്യം ഇറ്റലിക്ക് തലവേദനയാണ്. പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാര്‍ഡോ ആണ് യൂറോ കപ്പിലെ പ്രധാന ആകര്‍ഷണം. ലോക കപ്പ് കൈവിട്ട് പോയതിന്റെ നിരാശ മാറ്റി പലിശ സഹിതം മറുപടി നല്‍കും എന്ന പ്രതീക്ഷയിലാണ് റൊണാള്‍ഡോ ആരാധകര്‍. അയര്‍ലസിനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ ഇരട്ടഗോള്‍ നേടി തന്റെ ആറാം ലോകകപ്പിലേക്കുള്ള വരവ് താരം അറിയിച്ചിട്ടുണ്ട്. യൂറോ കപ്പിനെ ചൊല്ലി താരങ്ങള്‍ തമ്മില്‍ വാക്കു തര്‍ക്കവും ഉടലെടുത്തിട്ടുണ്ട്. യൂറോ കപ്പാണ് ലോക കപ്പിനേക്കാള്‍ വിജയിക്കാന്‍ പ്രയാസമെന്ന എംബാപ്പെയുടെ വാദത്തിന് രൂക്ഷമായാണ് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി പ്രതികരിച്ചത്. ലോക ചാമ്ബ്യമാരായ അര്‍ജന്റീന, ബ്രസീല്‍, ഉറുഗ്വേ എന്നിവര്‍ ഇല്ലാത്ത യൂറോ കപ്പ് എങ്ങനെ ലോകകപ്പിനെക്കാള്‍ പ്രയാസമുള്ളതാകുമെന്ന് മെസി തുറന്നടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *