ചെന്നൈ: സർക്കാർ സ്കൂളുകളില്‍ പഠനം പൂർത്തിയാക്കി കോളജുകളില്‍ ചേരുന്ന വിദ്യാർഥികള്‍ക്ക് പ്രതിമാസം 1000 രൂപ അനുവദിക്കുന്ന ‘തമിഴ് പുതല്‍വൻ’ പദ്ധതി ആഗസ്റ്റ് മുതല്‍ നടപ്പാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അറിയിച്ചു. മൂന്നു ലക്ഷം പേർക്ക് പ്രയോജനപ്പെടുന്ന പദ്ധതിക്കായി ഈ വർഷം 360 കോടി രൂപ നീക്കിവെക്കും.സർക്കാർ സ്കൂളുകളില്‍ ആറു മുതല്‍ പ്ലസ്ടു വരെ പഠിച്ച വിദ്യാർഥികള്‍ ബിരുദ-പ്രഫഷനല്‍ കോഴ്സുകള്‍ക്ക് ചേരുമ്പോഴാണ് ആനുകൂല്യം ലഭിക്കുക. പെണ്‍കുട്ടികള്‍ക്കുവേണ്ടി ‘പുതുമൈ പെണ്‍’ പദ്ധതി നേരത്തേ നടപ്പാക്കിയിരുന്നു.
തമിഴ്നാട് ഡി.എ വർധിപ്പിച്ചു
തമിഴ്നാട്ടിലെ സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്തയില്‍ (ഡി.എ) ഒമ്ബത് ശതമാനം വർധന. 2024 ജനുവരി ഒന്നു മുതല്‍ മുൻകാല പ്രാബല്യമുണ്ട്. ജീവനക്കാരുടെ ഡി.എ നിരക്ക് അടിസ്ഥാന ശമ്പളത്തിന്റെ 239 ശതമാനമായി ഉയർത്തും.