കോട്ടത്തറയിൽ 2400 പായ്ക്കറ്റ് ഹാൻസ് പിടിച്ചെടുത്തു

കോട്ടത്തറ: വാളൽ പുതുശേരിക്കുന്ന് കോളനിക്ക് സമീപമുള്ള ആൾതാമസമില്ലാത്ത വീട്ടിൽ നിന്നും 2400 പായ്ക്കറ്റ് ഹാൻസ് പിടിച്ചെടുത്തു. വിപണിയിൽ ഏകദേശം ഒരു ലക്ഷത്തിലധികം വില വരുന്ന ഹാൻസ് ആണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് കമ്പളക്കാട് സബ് ഇൻസ്പെക്ടർമാരായ സൂരജ്, റോയി, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ സുനിൽകുമാർ എം.എൻ, എ.എസ്.ഐ ആനന്ദൻ തുടങ്ങിയവർ അടങ്ങിയ സംഘമാണ് ഹാൻസ് പായ്ക്കറ്റുകൾ പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *