കല്പറ്റ -പടിഞ്ഞാറത്തറ -മാനന്തവാടി റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക്

കൽപ്പറ്റ: മാനന്തവാടി – പടിഞ്ഞാറത്തറ – കൽപ്പറ്റ റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്കുന്നു. ഷെഡ്യൂൾ അനുസരിച്ച് ബസ് സർവ്വീസ് നടത്തുന്നില്ലെന്നാരോപിച്ച് ഇന്നലെ രാത്രി പടിഞ്ഞാറത്തറ കാപ്പുണ്ടിക്കലിൽ നാട്ടുകാർ ഹിന്ദുസ്ഥാൻ ബസ് തടഞ്ഞിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ബസ് പിടിച്ചെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കുന്നത്. പെർമിറ്റ് പ്രകാരം രാത്രി ട്രിപ്പ് പന്തിപൊയിലിൽ അവസാനിപ്പിക്കേണ്ട ബസ്സ്‌ സ്ഥിരമായി പടിഞ്ഞാറത്തറയിൽ ട്രിപ്പ് അവസാനിപ്പിക്കുന്നത് നാട്ടുകാർ ചോദ്യം ചെയ്യുകയും പോലീസ് ഇടപെടൽ ഉണ്ടായതുമാണ് പണിമുടക്കിന് കാരണം.

Leave a Reply

Your email address will not be published. Required fields are marked *