നര്‍ഗീസ് ബീഗത്തിന് ബേബി പോള്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

കല്‍പ്പറ്റ: സാമൂഹ്യ സേവന രംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി നര്‍ഗീസ് ബീഗത്തിന് ബേബി പോള്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു. അശരണരായവരെയും രോഗികളെയും ഭവനരഹിതരെയും കണ്ടെത്തി അവര്‍ക്ക് ആവശ്യമായ സഹായം എത്തിക്കുന്നതില്‍ നര്‍ഗീസ് ബീഗം നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്ന് പുരസ്‌കാരം സമ്മാനിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരയ്ക്കാര്‍ പറഞ്ഞു. ജ്യോതി നിവാസ് ഡയറക്ടര്‍ ജോണി. പി. എ അധ്യക്ഷനായിരുന്നു. മിറര്‍ സെന്റര്‍ ഫോര്‍ സോഷ്യല്‍ ചേഞ്ച് ഡയറക്ടര്‍ പി.പി.തോമസ് അനുസ്മരണ പ്രഭാഷണം നടത്തി. ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി ഡയറക്ടര്‍ സി. കെ. വിഷ്ണുദാസ് കാലാവസ്ഥ വ്യതിയാനവും വയനാടും എന്ന വിഷയത്തില്‍ വാര്‍ഷിക പ്രഭാഷണം നടത്തി. നര്‍ഗീസ് ബീഗം, ഷിബു കുറുമ്പേമഠം, പി. സി.ജോസ്, സി.കെ. ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *