വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

അധ്യാപക നിയമനം

വൈത്തിരി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഗണിതം, ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഫുള്‍ ടൈം ഹിന്ദി, എല്‍.പി.എസ്.ടി തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ 18 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04936 255618

ലേലം

വൈത്തിരി താലൂക്കിലെ അച്ചൂരാനം വില്ലേജില്‍ കെട്ടിട-ആഡംബര നികുതി ഇനത്തില്‍ ജപ്തി ചെയ്ത വസ്തുക്കള്‍ ജൂലൈ നാലിന് രാവിലെ 11 ന് അച്ചൂരാനം വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍(ആര്‍.ആര്‍) അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലയിലെ വിവിധ കോടതികളില്‍ സ്ഥാപിച്ച പ്രിന്ററുകളുടെ ടോണര്‍ കാട്രിഡ്ജ് റീഫില്‍ ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂലൈ മൂന്നിന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് നാലിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 04936-202277

അധ്യാപക കൂടിക്കാഴ്ച

സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിഭാഗത്തില്‍ ഇംഗ്ലീഷ് (ജൂനിയര്‍), ഫിസിക്‌സ് (ജൂനിയര്‍) അധ്യാപക തസ്തികകളിലേക്ക് ജൂണ്‍ 20 ന് ഉച്ചക്ക് 1.30 ന് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഉച്ച്ക്ക് ഒന്നിന് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് ഓഫീസില്‍ എത്തണം. ഫോണ്‍: 9447887798

മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം

ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തവരുടെ മക്കളില്‍ ഹയര്‍സെക്കന്‍ഡറി/വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കും മുന്‍വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 25 നകം ജില്ലാ ഫിഷറീസ് ഓഫീസില്‍ നല്‍കണം. ഫോണ്‍: 8921491422

സിവില്‍ സര്‍വ്വീസ് പരിശീലനം

ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മകള്‍ക്ക് സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം നല്‍കുന്നു. ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തവരുടെ മക്കളില്‍ബിരുദത്തിന് 60 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അര്‍ഹരായവരെ തിരഞ്ഞെടുക്കുക. അപേക്ഷ ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 25 നകം ജില്ലാ ഫിഷറീസ് ഓഫീസില്‍ നല്‍കണം. ഫോണ്‍: 8921491422

അപേക്ഷ ക്ഷണിച്ചു

വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ഓണ്‍കോള്‍ ഡ്യൂട്ടിക്ക് ഡ്രൈവര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 60 വയസിന് താഴെ. ഹെവി ലൈസന്‍സ്, ബാഡ്ജുള്ളവര്‍ ജൂണ്‍ 20 നകം അപേക്ഷ നല്‍കണം. ഫോണ്‍- 04936 256229

അസിസ്റ്റന്റ് കുക്ക് നിയമനം

മേപ്പാടി ഗവ.പോളിടെക്‌നിക് ബോയ്‌സ് ഹോസ്റ്റലില്‍ 300 രൂപ ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് കുക്കിനെ നിയമിക്കുന്നു. ജൂണ്‍ 22 ന് രാവിലെ 11 ന് പോളിടെക്‌നിക്കില്‍ കൂടിക്കാഴ്ച നടക്കും. ഫോണ്‍ 04936 282095, 9400006454

Leave a Reply

Your email address will not be published. Required fields are marked *