വയനാട് ജനവാസമേഖലയിൽ കാട്ടാനകൾ; വനത്തിലേക്ക് തുരത്താനുള്ള ശ്രമം തുടർന്ന് വനംവകുപ്പ്

കല്‍പറ്റ: വയനാട് പനമരത്ത് ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടമിറങ്ങി. പനമരം പുഞ്ചവയലിലെ കൃഷിയിടത്തിലാണ് നാല് കാട്ടാനകള്‍ ഉള്ളത്.

ആനകളെ വനത്തിലേക്ക് തുരത്താനുള്ള നടപടികള്‍ തുടങ്ങിയതായി വനംവകുപ്പ് അറിയിച്ചു. ജനവാസ മേഖലയായതിനാല്‍ പ്രദേശവാസികള്‍ക്ക് അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ പുറത്തിറങ്ങരുത്, സഹകരിക്കണം എന്നാണ് നിർദേശം. അതേ സമയം സ്ഥലത്ത് വൻപ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. കാട്ടാനയിറങ്ങുന്നത് പതിവാണെങ്കിലും കൃഷി നശിപ്പിക്കുന്നതില്‍ നാട്ടുകാർ രോഷാകുലരാണ്.

Leave a Reply

Your email address will not be published. Required fields are marked *