കൽപ്പറ്റ -പടിഞ്ഞാറത്തറ -മാനന്തവാടി സ്വാകാര്യ ബസ് സമരം യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിലേക്ക്. ബലി പെരുന്നാളിന് അടുപ്പിച്ച ദിവസങ്ങളിൽ ബസ് ഓണയേഴ്‌സ് അസോസിയേഷൻ നടത്തുന്ന സമരത്തിൽ യൂത്ത് കോൺഗ്രസ് തരിയോട് മണ്ഡലം പ്രതിഷേധിച്ചു. സാമാന്തര ടാക്സി വാഹന സൗജന്യ യാത്ര യൂത്ത് കോൺഗ്രസ് ഉറപ്പ് വരുത്തും. വരും ദിവസങ്ങളിൽ സ്വാകാര്യ ബസ്സുകൾ വഴിയിൽ തടയുമെന്നും പ്രസ്താവനയിൽ അറിയിച്ചു. മണ്ഡലം പ്രസിഡന്റ് ഷിഹാബ് കളത്തിൽ ആദ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ പൊടിമറ്റം യോഗം ഉത്ഘാടനം ചെയ്തു. തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ജി ഷിബു മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അജിനാസ് കളത്തിൽ, ജസ്റ്റിൻ മണലിൽ, കെ സ് യൂ ജില്ലാ സെക്രട്ടറി ജോഷ്വാ എന്നിവർ സംസാരിച്ചു .