കേരളത്തിൽ പഠന കുടിയേറ്റം കൂടുന്നു; ജോലി കുടിയേറ്റം കുറയുന്നു

പ്രവാസം സംസ്കാരമാക്കിയ മലയാളി സമൂഹത്തിന്റെ കുടിയേറ്റത്തിൻ്റെ ഭാവം മാറുന്നു. തൊഴിലിനു വേണ്ടി മറുനാട്ടിലേക്ക് കുടിയേറുന്നവരുടെ എണ്ണം കുറയുകയും വിദ്യാഭ്യാ സത്തിനുവേണ്ടി കടൽ കടക്കുന്നവർ കൂടുകയും ചെയ്യുന്ന പ്രതിഭാസത്തിനാണ് ഇന്ന് കേരളം സാക്ഷ്യം വഹിക്കുന്നത്. വിദേശങ്ങളിൽ തൊഴിൽ സാധ്യത കുറഞ്ഞതുകൊണ്ടോ അതോ മറുനാട്ടിൽ എന്തെങ്കിലുമൊരു ജോലി ലഭിച്ചാൽ മതിയെന്ന ചിന്ത മലയാളി യുവത ഉപേക്ഷിച്ചതോ എന്താണ് കാരണമെന്നറിയില്ല. എന്നാൽ, സ്വപ്നം സഫലമാക്കാൻ സ്വയം എങ്ങോട്ടും പറിച്ചുനടാൻ മടിയില്ലാത്തവരാണ് മലയാളികളെന്ന ജ നിതകശീലം മാഞ്ഞുപോയില്ലെന്ന്, വിദ്യാർഥി കുടിയേറ്റം വർധിച്ചതിലൂടെ തെളിയുന്നുമുണ്ട്. “ലോക കേരളസഭയുടെ നിർദേശപ്രകാരം പ്ര വാസികളുടെ വിപുലമായ വിവരശേഖരണം ലക്ഷ്യമിട്ടാണ് കേരളമൈഗ്രേഷൻ സർവേ 2023 സംഘടിപ്പിച്ചത്. പ്രവാസികളെ സംബ ന്ധിക്കുന്ന വിവരങ്ങളിലെ വ്യക്തതക്കുറവ് പ്രവാസ നയരൂപീകരണത്തിലടക്കം വിലങ്ങു തടിയായിരുന്ന സാഹചര്യത്തിലാണിത്”.-മുഖ്യമന്ത്രി പിണറായി വിജയൻ ലോക കേരള സഭയിൽ പറഞ്ഞത്.

പഠനം നടന്നത് 20000 കുടുംബങ്ങളിൽ

നോർക്കയുടെ ആഭിമുഖ്യത്തിൽ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്മെൻ്റിൻ്റെ നേതൃത്വത്തിലാണ് കേരള മൈഗ്രേഷൻ സർവേ-2023 നടന്നത്. ഡോ.എസ്.ഇരുദയ രാജൻ്റെ നേതൃത്വത്തിലായിരുന്നു പഠനം. സർവേയുടെ ഭാഗമായി 20000 കുടുംബങ്ങളിലാണ് പഠനം നടത്തിയ . 19988 100000 20180 150000 കു ടുംബങ്ങളിലായിരുന്നു പഠനം നടന്നിരുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും സമഗ്രമാണ് 2023ലെ പഠനം. സംസ്ഥാനമൊട്ടാകെ 500 പ്രദേശങ്ങൾ തിരഞ്ഞെടുക്കുകയും ഒരോ മേഖലയിലും 40 വീടുകൾ വീതം പഠനവിധേയമാക്കുകയും ചെയ്തു. വിവര ശേഖരണത്തിനായി നിയോഗിക്കപ്പെട്ടത് 300ഓളം പേരാണ്. ലോക കേരളസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്. പ്രവാസിപ്പണം വർധിച്ചു കേരള ജനതയുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്നായ ജോലി കുടിയേറ്റം കുറയുന്നു. എന്നാൽ വിദ്യാർഥി കുടിയേറ്റം ഇരട്ടിയായി വർധിച്ചു. അതേസമയം പ്രവാസി പ ണത്തിന്റെ വരവ് കൂടി. പ്രവാസി പണത്തിന്റെ വരവിലുണ്ടായ മാറ്റവും കോവിഡാനന്തര പ്രവാസ പ്രവണതകളും ഉപരിപഠനാർഥം വിദ്യാർഥി കുടിയേറ്റം കൂടുന്നുവെന്നതുമടക്കം സുപ്രധാന കണ്ടെത്തലുകളിലേക്ക് വിരൽ ചൂണ്ടി കേരള മൈഗ്രേഷൻ സർവേ-2023 (കെ.എം.എസ്). പ്രവാസിപ്പണ വരവ്, 2018നെ അപേക്ഷിച്ച് 2023ൽ 154 ശതമാനം വർധിച്ചുവെന്നതാണ് പ്രധാന കണ്ടെത്തലുകളിലൊന്ന്. തൊട്ടുമുമ്പ് സർവേ നടന്ന 2018ൽ 85092 കോടി രൂപ യായിരുന്നു പ്രവാസികൾ കേരളത്തിലേക്കയച്ചതെങ്കിൽ, 2023 ൽ ഇത് 2. 16 ലക്ഷം കോടിയായി കുതിച്ചുയർന്നു. നിക്ഷേപവും സംരംഭവും വീടുകളിലേക്കുള്ള അയക്കലുമടക്കം മൊത്തം വരവിൻ്റെ കണക്കാണിത്. ഇതിൽ വീടുകളിലേക്ക് അയക്കുന്ന പണം 2018നെ അപേക്ഷിച്ച് 20.6 ശതമാനം വർധിച്ചു. 37,058 കോടി വരുമിത്. ഇതനുസരിച്ച് 2018ൽ ശരാശരി ഒരാൾ വീട്ടാവശ്യങ്ങൾക്കാ യി 96,185 രൂപ അയച്ചിരുന്നെങ്കിൽ 2023ൽ ഇത് 2,23,729 രൂപയായി ഉയർന്നു. പ്രവാസി പണം കൂടുമ്പോഴും പക്ഷേ പ്രവാസികളുടെ മടങ്ങിവരവ് കൂടുകയാണെന്ന അസാധാര ണത്വം കൂടിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *