കല്‍പ്പറ്റ: ഹൗസ്ഫുള്‍ സിനിമാ ടാക്കീസ് (ഹൊഫുസിറ്റ) കലാ സാംസ്‌കാരിക സമിതി മലബാര്‍ മേഖല കമ്മിറ്റിയുടെയും നവരസ സ്‌ക്കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസികിന്റേയും ആഭിമുഖ്യത്തില്‍ ഹാന്റ്‌സ് ഷേയ്ക്ക് എന്ന പേരില്‍ കലാ പ്രവര്‍ത്തക സംഗമവും പാരന്റ്‌സ്മീറ്റും ഐഡന്റിറ്റി കാര്‍ഡ് വിതരണവും ആദരിക്കലുംസംഘടിപ്പിച്ചു,

ഉദ്ഘാടന ചടങ്ങില്‍ കണ്‍വീനര്‍ മാരാര്‍ മംഗലത്ത് സ്വാഗതം പറഞ്ഞു.മലബാര്‍ മേഖല ചെയര്‍മാന്‍ സലാം കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. ടി. സിദ്ധീഖ് എം.എല്‍.എ. ഉദ്ഘാടനവും മഴു ഹ്രസ്വചിത്രത്തിന്റെ പോസ്റ്റര്‍ പ്രകാശനവും നടത്തി. കോഴിക്കോട് ജില്ലാ കലക്ടര്‍ എ. ഗീത മുഖ്യ പ്രഭാഷണവും ഐഡന്റിറ്റി കാര്‍ഡ് വിതരണവും നടത്തി. വൈസ് ചെയര്‍മാന്‍ ഉണ്ണി നിറം, ട്രഷറര്‍ ചീരാല്‍ കിഷോര്‍, രക്ഷാധികാരികളായ സുലോചന രാമകൃഷ്ണന്‍, ആര്‍. ഗോപാലകൃഷ്ണന്‍, ഭാരവാഹികളായ വി.വിനോദ് വൈത്തിരി, എം വിഐ.സുനീഷ് പി, എന്‍.ആര്‍.മഹേഷ് കുമാര്‍, െ്രെകംബ്രാഞ്ച് സുരേഷ് കെ, എം. ഗിരീഷ് മേപാടി, അമല്‍ നാഗരാജ്,സുനിത മേപ്പാടി സെല്‍വരാജ്, സുജിത ഉണ്ണികൃഷ്ണന്‍, എ. ഷൗക്കത്ത് അരപ്പറ്റ, ആര്‍. റിയാസ് കൂടോത്തുമ്മല്‍, ജ്യോതിലക്ഷ്മി, വൈത്തിരി ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ കലാ പ്രകടനവും അരങ്ങേറി.