തെരുവ് നായകള്‍ വീട്ടമ്മയുടെ ഫാമിലെ 500 ലധികം കോഴികളെ കൊന്നു

വെള്ളമുണ്ട:കൂട്ടമായെത്തിയ തെരുവ് നായകള്‍ വീട്ടമ്മയുടെ ഫാമിലെ 500 ലധികം കോഴികളെ കൊന്നു. ചെറുകര ആര്‍വാള്‍ ഐക്കരോട്ട് പറമ്പില്‍ മിനിജോസഫിന്റെ ഫാമിലെ കോഴികളെയാണ് കൊന്നത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. എട്ടോളം നായകാളാണ് ആറുവാളിലുള്ള ഫാമിന്റെ നെറ്റ് വേലി തകര്‍ത്ത് ഫാമിനുള്ളില്‍ കയറിയത്. 2000ത്തോളം കോഴികളാണ് ഫാമിനുള്ളിണ്ടായിരുന്നത്. ഇവക്കിടയിലൂടെ ഓടിക്കയറിയാണ് നായകൾ കുറെയെണ്ണത്തിനെ കടിച്ചു കൊന്നത്. നിരവധി കോഴികള്‍ക്ക് കടിയേല്‍ക്കുകയും പരിക്കേല്‍ക്കുകയും ചെയ്തു. തെരുവുനായ കടിച്ചതിനാല്‍ മുഴുവന്‍ കോഴികളെയും കുഴിച്ചിടുകയാണ് ചെയ്തത്. വീട്ടമ്മയായ മിനിജോസഫ് കുടുംബശ്രീഗ്രൂപ്പില്‍ നിന്നും വായപെടുത്താണ് ഫാം നടത്തുന്നത്. 36 ദിവസത്തോളം തീറ്റ നല്‍കി വളര്‍ത്തി വലുതാക്കിയ കോഴികളെയാണ് നഷ്ടമായത്.ഇറച്ചിക്കോഴിക്ക് മാര്‍ക്കറ്റില്‍ നല്ല വില ലഭിക്കുന്ന സമയത്താണ് ഇത്രയധികം കോഴികളെ നഷ്ടമായത്. ഒന്നരലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *