കല്‍പ്പറ്റ: രാജ്യത്ത് ജൂലൈ ഒന്ന് മുതല്‍ നിലവില്‍ വന്ന പുതിയ നിയമങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവത്‌കരിക്കാന്‍ വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ ക്ലാസുകൾ സംഘടിപ്പിച്ചു. ജില്ലാതല ഉദ്‌ഘാടനം കല്‍പ്പറ്റ സേ്‌റ്റഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസ് നിര്‍വഹിച്ചു. മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സക്കറിയ നിയമങ്ങളെക്കുറിച്ചുള്ള ക്ലാസ്സെടുത്തു. കല്‍പ്പറ്റ സബ് ഡിവിഷന്‍ ഡിവൈ.എസ്.പി ടി.എന്‍. സജീവ്, ഇന്‍സ്‌പെക്‌ടര്‍ എസ്.എച്ച്.ഓ എ. സായൂജ് കുമാര്‍ എന്നിവരും പൊതുജനങ്ങളും പൊതു സാമൂഹ്യ രംഗത്തെ പ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്‌ഥരും പങ്കെടുത്തു. കേണിച്ചിറ പോലീസിന്റെ നേതൃത്വത്തില്‍ കേണിച്ചിറ വ്യാപാര ഭവനില്‍ നടന്ന പരിപാടി ബത്തേരി ഡി.വൈ.എസ്.പി കെ.കെ. അബ്‌ദുള്‍ ഷരീഫ് ഉദ്‌ഘാടനം ചെയ്‌തു. ഇന്‍സ്‌പെക്‌ടര്‍ എസ്.എച്ച്.ഓ ടി.ജി. ദിലീപ് കുമാര്‍ ക്ലാസ് എടുത്തു. മേപ്പാടി പോലീസ് സംഘടിപ്പിച്ച പരിപാടിയില്‍ സബ് ഇന്‍സ്‌പെക്‌ടര്‍ കെ.എന്‍. സന്തോഷ് മോന്‍ ക്ലാസ്സെടുത്തു. വെള്ളമുണ്ട പോലീസിന്റെ നേതൃത്വത്തില്‍ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ഹാളില്‍ വെച്ച് നടത്തിയ പഠന ക്ലാസ്സില്‍ ഇന്‍സ്‌പെക്‌ടര്‍ എസ്.എച്ച്.ഓ രജീഷ് തെരുവത്ത് പീടികയില്‍ ക്ലാസ്സെടുത്തു. വരും ദിവസങ്ങളിലും ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ നിയമബോധവല്‍ക്കരണ പരിപാടികള്‍ നടത്തും.