പുല്‍പ്പള്ളി: പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പൂതാടി പഞ്ചായത്തുകളിലെ രൂക്ഷമായ വന്യമൃഗശല്യത്തിന് അടിയന്തിരമായി പരിഹാരം കാണാന്‍ തയ്യറാകണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പുല്‍പ്പള്ളി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ആഴ്‌ച്ചകളായി മേഖലയിലെ മരകാവ്, വേലിയമ്പം, മൂഴിമല, ഭൂദാനം, പാക്കം, മരക്കടവ്, കൊളവള്ളി, ഗൃഹന്നൂര്‍ മേഖലകളില്‍ ആനകളിറങ്ങി കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചിട്ടും വനത്തില്‍ നിന്നിറങ്ങുന്ന ആനകളെ ഉള്‍വനത്തിലേക്ക് തുരത്തുന്നതിനോ വനാതിര്‍ത്തിയിലെ തകര്‍ന്നു കിടക്കുന്ന വൈദ്യുതി വേലിയും കിടങ്ങുമുള്‍പ്പെടെ നന്നാക്കുന്നതിനോ നടപടി സ്വീകരിക്കാത്തത് വനംവകുപ്പിന്റെ അനാസ്ഥയാണെന്നും ഇത്തരം നടപടികളുമായി വനംവകുപ്പ് മുന്നോട്ടുപോയാന്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് കത്തോലിക്കാ കോണ്‍ഗ്രസ് നേതൃത്വം നല്‍കാനും യോഗം തീരുമാനിച്ചു. മേഖലാ ഡയറക്‌ടര്‍ ഫാ. ജെയിംസ് പുത്തൻപറമ്പിൽ യോഗം ഉദ്‌ഘാടനം ചെയ്‌തു. ഫാ.മാത്യു കറുത്തേടത്ത് അധ്യക്ഷത വഹിച്ചു. ഫാ. ജെയിംസ് ചവര്‍പ്പുഴ മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.പി. സാജു, എന്നിവർ സംസാരിച്ചു.