പുല്‍പ്പള്ളി: മൃഗസംരക്ഷണ വകുപ്പിന്‍റെ പൗള്‍ട്രി ബേസ്ഡ് ഫാമിംഗ് സിസ്റ്റത്തില്‍ ഉള്‍പ്പെട്ട 125 ഗുണഭോക്താക്കള്‍ക്ക് മുട്ടക്കോഴി വളർത്തല്‍ പദ്ധതി ആനുകൂല്യം വിതരണം ചെയ്തു. കടമാൻതോട് നീർത്തടാധിഷ്ഠിത പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത, സ്വന്തമായി കോഴിക്കൂടുള്ളവർക്കാണ് ആനുകൂല്യം അനുവദിച്ചത്. 10 മുട്ടക്കോഴിക്കുഞ്ഞ്, 20 കിലോഗ്രാം കോഴിത്തീറ്റ, മരുന്ന് ഉള്‍പ്പെടെ ഒരു ഗുണഭോക്താവിന് 2,250 രൂപയുടെ ആനുകൂല്യമാണ് നല്‍കിയത്. മുട്ടക്കോഴി വിതരണം മൃഗാശുപത്രിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശോഭന സുകു ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ എം.ടി. കരുണാകരൻ അധ്യക്ഷത വഹിച്ചു. മൃഗ സംരക്ഷണ ജോയിന്‍റ് ഡയറക്ടർ ഡോ.വി.ആർ. രാജേഷ് പോള്‍ട്രി ഫീഡ് ബാഗ് വിതരണം നിർവഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ശ്രീദേവി മുല്ലക്കല്‍ മരുന്നു വിതരണവും ജോളി നരിതൂക്കില്‍ മുഖ്യപ്രഭാഷണവും നടത്തി. വാർഡ് അംഗം ഉഷ പ്രസംഗിച്ചു. മൃഗാശുപത്രി സീനിയർ വെറ്ററിനറി സർജൻ ഡോ.കെ.എസ്. പ്രേമൻ, അസിസ്റ്റന്‍റ് ഫീല്‍ഡ് ഓഫീസർമാരായ എ.കെ. രമേശൻ, സി.ഡി. റോഷ്ന, എന്നിവർ നേതൃത്വം നല്‍കി.