അതിരാറ്റ്കുന്ന്, വാളവയൽ, പുളിഞ്ഞാൽ ഗവ: ഹൈസ്‌കൂളുകളിൽ യുപി വിഭാഗം ആരംഭിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗത്തിൻ്റെ അംഗീകാരം. സ്‌കൂളുകളിൽ എൽ പി വിഭാഗവും ഹൈസ്ക്കൂൾ വിഭാഗവും ഉണ്ടെങ്കിലും യുപി ഇല്ലാത്തതിനെ തുടർന്നാണ് ധനകാര്യ വകുപ്പിൻ്റെയും മന്ത്രിസഭാ യോഗത്തിന്റെയും അനുമതി ലഭിച്ചത്. ഈ അധ്യയന വർഷം തന്നെ ക്ലാസ്സുകൾ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.