പാറശ്ശാല : കേരള സര്‍ക്കാറിന്റെ ബോര്‍ഡ് വെച്ച് കേരളത്തിലേക്ക് മണ്ണെണ്ണ കടത്തുന്നു. വാഹനം രേഖകള്‍ പരിശോധിച്ചതില്‍ പൂര്‍ണമല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പൊലുസിന് കൈമാറി.
പിടിച്ചെടുത്ത മണ്ണെണ്ണയും ബാരലും സിവില്‍ സപ്ലൈസ് ഗോഡൗണിലേക്ക് മാറ്റി. പിന്നീട് അത് തിരുവനന്തപുരം ജില്ല കലക്ടര്‍ക്ക് കൈമാറും. അമരവിളയില്‍ രാവിലെ നെയ്യാറ്റിന്‍കര ടി.എസ്.ഒ എച്ച്. പ്രവീണ്‍കുമാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ബിജുരാജ്, സുനില്‍ ദത്ത്, രാധാകൃഷ്ണന്‍, ഗിരീഷ് ചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 2000 ലിറ്ററോളം മണ്ണെണ്ണ സിവില്‍ സപ്ലൈസ് അധികൃതര്‍ പിടികൂടിയത്. വിപണിയില്‍ രണ്ട് ലക്ഷത്തോളം വില വരുമെന്ന് അധികൃതര്‍ പറഞ്ഞു. അമരവിളക്ക് അടുത്ത് ദേശീയപാതയില്‍ ടയര്‍ പഞ്ചറായി കിടന്ന വാഹനങ്ങളില്‍ കേരള ഗവണ്‍മെന്റ് ബോര്‍ഡ് പതിച്ചിരിക്കുന്നത് കണ്ട ടി.എസ്.ഒയും സംഘവും സംശയം തോന്നി പരിശോധിക്കുകയായിരുന്നു. തമിഴ്‌നാട് റേഷന്‍കടകളില്‍ നിന്ന് ശേഖരിക്കുന്ന മണ്ണെണ്ണ തീരദേശ മേഖലകള്‍ ലക്ഷ്യമിട്ട് വില്‍പന നടത്താന്‍ കൊണ്ടുവന്നതാണെന്നാണ് പറയുന്നത്. സംഭവ സമയം ഡ്രൈര്‍ ഓടി രക്ഷപ്പെട്ടു. പിടിച്ചെടുത്ത വാഹനം പൊലീസിന് കൈമാറി. ഒരുവിധ ഫിറ്റ്‌നസും ഇല്ലാത്ത വാഹനത്തിന്‍റെ ഉടമയെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.