മാനന്തവാടി: റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, കേന്ദ്ര ഗവൺമെന്റ് കേരളത്തിലെ പൊതുവിതരണ മേഖലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, കെ റ്റി പി ഡി എസ് ആക്ടിലെ അപാകതകൾ പരിഹരിക്കുക, റേഷൻ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമാക്കുക, കോടതിവിധി നടപ്പിലാക്കി റേഷൻ വ്യാപാരികളുടെ കിറ്റ് കമ്മീഷൻ ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ജൂലൈ 8, 9 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളും അടച്ചിട്ട് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിന് സമീപം നടക്കുന്ന രാപ്പകൽ സമരം വിജയിപ്പിക്കുന്നതിന് വേണ്ടി അന്നേ ദിവസങ്ങളിൽ വയനാട് ജില്ലയിലെ മുഴുവൻ കടകളും അടച്ചിടുമെന്ന് ജില്ലാ കോഡിനേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പത്രസമ്മേളനത്തിൽ സംയുക്ത സമരസമിതിയുടെ ജില്ലാ ചെയർമാൻ പി ഷാജി, യവനാർകുളം ജില്ല കൺവീനർ ഇസ്മയിൽ, എന്നിവർ പങ്കെടുത്തു.