കാട്ടിക്കുളം: കാട്ടിക്കുളം മേനക ടെക്സ്റ്റൈൽസിൽ കയറി ഉടമയായ അമൽ തങ്കച്ചനെ കയറി ആക്രമിച്ച സാമൂഹ്യവിരുദ്ധനെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാട്ടിക്കുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാട്ടിക്കുളം ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പ്രതിഷേധ പൊതുയോഗത്തിൽ വൈസ് പ്രസിഡൻ്റ് സി എച്ച് അഷ്റഫ് അധ്യക്ഷത വഹിച്ചു. ടി എം അജിത്ത് മോഹൻ സ്വാഗതം പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി കെ ഉസ്മാൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് പി വി മഹേഷ് ജില്ലാ സെക്രട്ടറി എൻ പി ഷിബി, ഷമീർ ബാവ, ഹാരിസ് കാട്ടിക്കുളം, ട്രഷറർ ജിജോ പി ഏലിയാസ് എന്നിവർ പ്രസംഗിച്ചു.