കൽപ്പറ്റ: ജില്ലയിൽ മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ‘വയനാട് മഡ്ഫെസ്റ്റ്-സീസണ്‍ 2’ ന് തുടക്കമായി. മണ്‍സൂണ്‍ മിനി മാരത്തോണ്‍ പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ ടീച്ചര്‍ പനമരം പാലത്തിന് സമീപത്ത് ഫ്‌ളാഗ് ഓഫ് ചെയ്യ്തു. രണ്ട് കാറ്റഗറിയിലായി പനമരം മുതല്‍ വള്ളിയൂര്‍ക്കാവ് വരെ നടന്ന മത്സരത്തില്‍ 85 ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. മിനി മാരത്തോണ്‍ ജനറല്‍ കാറ്റഗറിയില്‍ അജ്മല്‍ എം.എസ്, സെബില്‍ ആകാശ് പോള്‍ ബിജു, നന്ദകിഷോര്‍ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് നാല് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മിനി മാരത്തോണ്‍ വെറ്ററന്‍സ് കാറ്റഗറിയില്‍ സാബു പോള്‍, തോമസ് പള്ളിത്താഴത്ത്, ബാലകൃഷ്ണന്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് ഡിടിപിസി നിര്‍വാഹക സമിതി അംഗമായ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു. പരിപാടിയില്‍ ഡിടിപിസി സെക്രട്ടറി കെ.ജി അജേഷ് അധ്യക്ഷനായി. ഡിടിപിസി മാനേജര്‍മാരായ പി.പി പ്രവീണ്‍, ബിജു ജോസഫ്, രതീഷ് ബാബു, രാജു കെ.വി, ലൂക്കാ ഫ്രാന്‍സിസ്, വിനോദ് സി.കെ എന്നിവര്‍ പങ്കെടുത്തു.
ഔദ്യോദിക ഉദ്ഘാടനം നാളെ
ജില്ലാതല മഡ് ഫെസ്റ്റ് ഔദ്യോദിക ഉദ്ഘാടനം നാളെ (ജൂലൈ 7) രാവിലെ 9 ന് മാനന്തവാടി വള്ളിയൂര്‍കാവിന് സമീപം കണ്ണിവയലില്‍ കളക്ടര്‍ ഡോ. രേണു രാജ് നിര്‍വഹിക്കും. ഇതോടെ വിവിധ മത്സരങ്ങള്‍ക്ക് തുടക്കമാകും. ജൂലൈ എട്ടിന് ജില്ലാ തല വോളിബോള്‍ മത്സരവും കണ്ണിവയലില്‍ നടക്കും. ജില്ലയിലെ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടകള്‍, ത്രിതല പഞ്ചായത്തുകള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് മഡ്ഫെസ്റ്റ് നടത്തുന്നത്.