വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

സീറ്റ് ഒഴിവ്

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ മീനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കോളേജില്‍ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ഡിഗ്രി കോഴ്സുകളില്‍ സീറ്റ് ഒഴിവ്. ഫോണ്‍: 9747680868, 8547005077

സ്പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ ജേര്‍ണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്, ടെലിവിഷന്‍ ജേണലിസം ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രായപരിധി 28 വയസ്സ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുമായി ജൂലൈ 11 ന് രാവിലെ പത്തിന് കാമ്പസില്‍ എത്തണം. . ഫോണ്‍: 0484-2422275.

കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ നോര്‍ക്ക റൂട്ട്‌സ് അറ്റസ്റ്റേഷന് യോഗ്യമായ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈചെയിന്‍ മാനേജ്‌മെന്റ് പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സുകളിലേക്കും കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് എന്‍ജിനീയറിങ് വിത്ത് ഇ-ഗാഡ്‌ജെറ്റ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, രണ്ടാം നില, സാന്റോ കോംപ്ലക്‌സ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, പെട്രോള്‍ പമ്പ് ജങ്ഷന്‍, ആലുവ വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍- 8136802304.

ഐ.ടി.ഐ പ്രവേശനം: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു

നെന്മേനി ഗവ വനിത ഐ.ടി.ഐ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന തിയതി ജൂലൈ 12 വരെ ദീര്‍ഘിപ്പിച്ചു. ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡുകളിലേക്ക് https://det.kerala.gov.in, https://admissions.kerala.gov.in മുഖേന അപേക്ഷ നല്‍കാം.ഫോണ്‍- 04936 266700

ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പിന്നാക്ക വിഭാഗ വികസന വകുപ്പ് അഭിഭാഷക ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള ബാർ കൗൺസിലിൽ 2021 ജൂലൈ ഒന്നിനും 2024 ജൂൺ 30 നും ഇടയിൽ എൻറോൾ ചെയ്ത് സംസ്ഥാനത്തിനകത്ത് പ്രാക്ടീസ് ചെയ്യുന്ന പിന്നാക്ക വിഭാഗത്തിലെ നിയമ ബിരുദധാരികൾക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. താത്പര്യമുള്ളവർ www.egrantz.kerala.gov.in ൽ ഓൺലൈനായി അപേക്ഷ നൽകണം. മുൻ വർഷങ്ങളിൽ ഒന്നാം ഗഡു ലഭിച്ചവർ രണ്ട്, മൂന്ന് ഗഡുകൾ ലഭിക്കുന്നതിന് കോഴിക്കോട് മേഖല ഓഫീസിൽ റിന്യൂവൽ അപേക്ഷ നൽകണം. അപേക്ഷകൾ ജൂലൈ 31 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ www.bcdd.kerala.gov. in ൽ ലഭിക്കും. ഫോൺ – 0495-2377786

തിയതി ദീര്‍ഘിപ്പിച്ചു

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ജൂലൈ 15 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ പത്താം ക്ലാസ്സ് പാസ്സായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. https://app.srccc.in/register ലിങ്കിലൂടെ അപേക്ഷിക്കാം. ഫോണ്‍- 9495741785, 9037747522, www.srccc.in

ധനസഹായത്തിന് അപേക്ഷിക്കാം

പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട (ഒബിസി) ബി.എസ്.സി നഴ്‌സിങ് പൂര്‍ത്തീകരിച്ച് രണ്ട് വര്‍ഷം പൂര്‍ത്തിയായിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും, ബി.എസ്.സി നഴ്‌സിങ് നാലാം വര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വിവിധ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ് പരിശീലനത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് നല്‍കുന്ന ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ജൂലൈ 31 നകം www.egrantz.kerala.gov.in പോര്‍ട്ടലില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ www.bcdd.kerala.gov.in, www.egrantz.kerala.gov.in ലഭിക്കും. ഫോണ്‍- 0495 2377786

Leave a Reply

Your email address will not be published. Required fields are marked *