മുട്ടിലിൽ വാഹനാപകടം; സ്‌കൂട്ടർ യാത്രികൻ മരിച്ചു

മുട്ടിൽ: മുച്ചക്ര സ്‌കൂട്ടറിൽ ബൈക്കിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. മേപ്പാടി നെടുമ്പാല ഏഴാം നമ്പർ എസ്റ്റേറ്റ് പാടിയിലെ പാൽ രാജ് (58) ആണ് മരിച്ചത്. ഇന്ന് 11 മണിയോടെയായിരുന്നു സ്കൂ‌ട്ടർ ഓടിച്ചു വന്നിരുന്ന പാൽരാജ് റോഡിൻ്റെ എതിർ ദിശയിലേക്ക് വാഹനം പെട്ടെന്ന് ഓടിച്ചു കയറ്റാൻ നോക്കിയപ്പോൾ പുറകിൽ നിന്നും വന്ന ബൈക്ക് സ്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ പാൽരാജിനെ കൽപറ്റയിലെ ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ബൈക്ക് യാത്രികർക്കും പരിക്കുണ്ട്. മാരിയാണ് പാൽ രാജിന്റെ ഭാര്യ. കവിത, സബിത, സതീഷ്, സനൽ (പരേതൻ) എന്നിവരാണ് മക്കൾ.

Leave a Reply

Your email address will not be published. Required fields are marked *