മാവോയിസ്റ്റ് കേസില്‍ ജയില്‍മോചിതനായ ഇബ്രാഹിമിനു സ്വീകരണം നല്‍കി
കല്‍പ്പറ്റ: മാവോയിസ്റ്റ് കേസില്‍ ജയില്‍ മോചിതനായി നാട്ടിലെത്തിയ ഇബ്രാഹിമിന് ബഹുജന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പുതിയ സ്റ്റാന്‍ഡില്‍ സ്വീകരണം നല്‍കി. ഹൃദ്രോഗിയായ ഇബ്രാഹിം ദീര്‍ഘകാലം വിചാരണത്തടവിലായിരുന്നു. ഫാ.സ്റ്റാന്‍ സ്വാമിക്കുണ്ടായ ദുരനുഭവം ആവര്‍ത്തിക്കരുതെന്ന മുദ്രാവാക്യമുയര്‍ത്തി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നടത്തിയ കാമ്പയിനു ഒടുവിലാണ് ഇബ്രാഹിമിനു ജാമ്യം ലഭിച്ചത്. മേപ്പാടി സ്വദേശിയാണ് ഇബ്രാഹിം. പോരാട്ടം നേതാവ് സി.കെ. ഗോപാലന്‍, പുരോഗമന യുവജനപ്രസ്ഥാനം പ്രവര്‍ത്തക ഷര്‍മിന എന്നിവര്‍ ഇബ്രാഹിമിനെ ഹാരം അണിയിച്ചു. സി.പി. റഷീദ്, പി.പി. ഷാന്റോലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.