കൽപ്പറ്റ: മുട്ടിൽ ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതി ന്നതിന്റെ ഭാഗമായാണ് ട്രാഫിക് പരിഷ്ക്കരണം നടപ്പി ലാക്കുന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മുഴുവൻ ലോക്കൽ സർവീസ് ബസുകളും ബസ്റ്റാൻ ഡിൽ കയറണം. മൈസൂർ ഭാഗത്തേക്കുള്ള ദീർഘ ദൂര ബസുകൾ ഗാന്ധി സ്ക്വയറിനു മുന്നിലും കോഴി ക്കോട് ഭാഗത്തേക്കുള്ള ദീർഘദൂര ബസുകൾ ഗാന്ധി സ്ക്വയറിന് എതിർവശത്തും നിർത്തുന്ന രീതിയിലാ യിരിക്കും ക്രമീകരണം. മാണ്ടാട് റോഡിൽ വടകര ബേക്കറി മുതൽ ടികെഎം ഹാർഡ് വെയർ വരെ റോഡി ന്റെ ഇരുവശങ്ങളിലും എൻഎച്ചിൽ സെഞ്ച്വറി മെറ്റ ൽസ് മുതൽ വസ്ത്ര കൊട്ടാരം വരെയും, സംസം ബേക്കറി മുതൽ മാണ്ടാട് ജംഗ്ഷൻ വരെയും നോ പാർക്കിങ് ഏരിയയായിരിക്കും. മുട്ടിൽ ഷോപ്പിങ് കോംപ്ലക് സിൽ ടൂ വീലർ വാഹനങ്ങൾക്ക് കവേർഡ് പേ പാർക്കി ങും, ഫോർ വീലറുകൾക്ക് പേ പാർക്കിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 10 മുതൽ പരിഷ് ക്കാരങ്ങൾ നടപ്പിലാക്കുമെന്നും സെക്രട്ടറി അറിയിച്ചു.