സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് നിയമസഭയിൽ ഉന്നയിച്ച് ഐ.സി ബാലകൃഷ്‌ണൻ എം എൽ എ. കെട്ടിട സൗകര്യങ്ങൾ ഉണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടർമാരും മറ്റ് ജീവനക്കാരുമില്ലെന്നും ഇത് പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നതുൾപ്പടെയുള്ള കാ ര്യങ്ങളാണ് നിയമസഭയിൽ എം എൽ എ ഉന്നയിച്ചത്. സർക്കാർ ആശുപത്രികളിൽ ഗ്യാപ്പ് അനാലിസിസ് നടത്തി തസ്തികകൾ സൃഷ്ടിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.