ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ടീച്ചർ ട്രെയിനിങ്; വനിതകൾക്കും അപേക്ഷിക്കാം

കേന്ദ്ര ഗവ സംരംഭമായ ബിസില്‍ ട്രെയിനിങ് ഡിവിഷന്‍ ജൂലൈയില്‍ ആരംഭിക്കുന്ന മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിങ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഡിഗ്രി, പ്ലസ്ടു, എസ്.എസ്.എല്‍.സി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍-7994449314

ആശ പ്രവര്‍ത്തക അഭിമുഖം 17 ന്

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വര്‍ഡിലേക്ക് ആശ പ്രവര്‍ത്തകയെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജൂലൈ 17 ന് രാവിലെ 11 ന് അഭിമുഖം നടക്കും. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത. വാര്‍ഡില്‍ സ്ഥിരതാമസമുള്ള 25 നും 45 വയസ്സിനും ഇടയില്‍ പ്രായമുള്ള വിവാഹിതരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 04936294370

കെല്‍ട്രോണില്‍ പ്രവേശനം

സുല്‍ത്താന്‍ ബത്തേരി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ 25 ശതമാനം ഫീസ് ഇളവോടെ പി.ജി.ഡി.സി.എ, മറ്റ് കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി സുല്‍ത്താന്‍ ബത്തേരി സെന്റ്മേരീസ് കോളേജ് റോഡിലില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നേരിട്ട് എത്തണം. ഫോണ്‍- 7902281422, 8606446162

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാ വനിത ശിശു വികസന ഓഫീസിനു കീഴില്‍ കണിയാമ്പറ്റയിലെ എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് ഹോമിന്റെ ആവശ്യത്തിന് ഒരുവര്‍ഷത്തേയ്ക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ വാഹനം വാടകയ്ക്ക് ലഭിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ജൂലൈ 23ന് ഉച്ചക്ക് രണ്ടുവരെ സ്വീകരിക്കും. ഫോണ്‍- 04936 296362

ലാബ് ടെക്‌നീഷ്യന്‍ നിയമനം

മൂപൈനാട് കുടുംബാരോഗ്യ കേന്ദ്രം ലബോറട്ടറിയിലേക്ക് ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 17 ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് എത്തണം. ഡി.എം.എല്‍.ടി, ബി.എസ്.സി.എം.എല്‍.ടികാര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ -04936294370

ഹിന്ദി ഡിപ്ലോമ അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അപ്പര്‍ പ്രൈമറി സ്‌ക്കൂള്‍ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, ഹിന്ദി പ്രചാര സഭകളുടെ അംഗീകൃത ഹിന്ദി കോഴ്സുകള്‍, ഡിഗ്രി വിജയിച്ചവര്‍ക്ക് ചേരാം. പ്രായപരിധി 17 നും 35 നും ഇടയില്‍. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും സീറ്റ് സംവരണവും ഫീസിളവും ലഭിക്കും. അപേക്ഷ നാളെ (ജൂലൈ 10) വൈകുന്നേരം അഞ്ചിനകം ലഭിക്കണം. ഫോണ്‍- 8547126028, 04734296496

Leave a Reply

Your email address will not be published. Required fields are marked *