ഡല്‍ഹി: നീറ്റ് പരീക്ഷയില്‍ ചോദ്യപേപ്പർ ചോർച്ച ഒറ്റപ്പെട്ട സംഭവമാണെന്നും വ്യാപക ചോർച്ച ഈക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നും സുപ്രീംകോടതിയില്‍ നിലപാട് എടുത്ത് കേന്ദ്രവും എൻടിഎയും.
പരീക്ഷയുടെ പരിശുദ്ധിയെ ബാധിച്ചിട്ടില്ലെന്നും പരീക്ഷ ഫലം റദ്ദാക്കേണ്ടത് ഇല്ലെന്നും എൻടിഎ നല്‍കിയ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. പാട്ന, ഗോധ്ര എന്നിവിടങ്ങളില്‍ ഒതുകുന്ന ക്രമക്കേടുകള്‍ മാത്രമാണ് നടന്നത്. തെറ്റായ കാര്യങ്ങള്‍ ചില വിദ്യാർത്ഥികള്‍ നടത്തിയതായി കണ്ടെത്തിയത് ചിലയിടങ്ങളില്‍ മാത്രമാണ്. ഇത് പൂർണ്ണമായി പരീക്ഷ നടപടികളെ ബാധിക്കുന്നില്ലെന്നും എൻടിഎ പറയുന്നു. റാങ്ക് ലിസ്റ്റിലും മാർക്ക് നല്‍കിയതിലും അപാകതയില്ലെന്നും ഗ്രേസ് മാർക്ക് പ്രശ്നങ്ങള്‍ പരിഹരിച്ചെന്നും എൻടിഎ കോടതിയെ അറിയിച്ചു. അന്വേഷണത്തെ സംബന്ധിച്ച് സിബിഐയും റിപ്പോർട്ട് സമർപ്പിച്ചെന്നാണ് വിവരം. നാളെയാണ് കേസ് കോടതി വീണ്ടും പരിഗണിക്കുന്നത്.