വൈദ്യുതി മുടങ്ങും

കമ്പളക്കാട് സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കൂടോത്തുമ്മല്‍, ചീക്കല്ലൂര്‍, മൃഗാശുപത്രിക്കവല, വരദൂര്‍, പൊന്നങ്കര, കോട്ടവയല്‍ ഭാഗങ്ങളില്‍ നാളെ (ജൂലൈ 11) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറു വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

പനമരം കെഎസ്ഇബി പരിധിയില്‍ വിളമ്പുകണ്ടം ടവര്‍, കൂളിവയല്‍, ക്ലബ് സെന്റര്‍, ചെമ്പിളി, കീഞ്ഞുകടവ്, അഞ്ചുകുന്ന്, മയ്യമ്പാവ്, കാക്കാഞ്ചിറ, ഡോക്ടര്‍ പടി, ഡോക്ടര്‍ പടി കാപ്പുംകുന്ന് ട്രാന്‍സ്‌ഫോര്‍മറുകളില്‍ നാളെ (ജൂലൈ 11) രാവിലെ 8:30 മുതല്‍ വൈകിട്ട് ആറ് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ 11 കെ വി ലൈനിന് സമീപമുള്ള ടച്ചിങ് ക്ലിയറന്‍സ് വര്‍ക്ക് നടക്കുന്നതിനാല്‍ മധുകൊല്ലി, ക്ഷീരഭവന്‍, വിവേകാനന്ദ സ്‌കൂള്‍, കാരച്ചാല്‍, മുരണി, കനല്‍വാടിക്കുന്ന്, താഴത്തുവയല്‍, പത്മശ്രീകവല, ഒന്നാം മൈല്‍, മൈലംപാടി ഭാഗങ്ങളില്‍ നാളെ (ജൂലൈ 11) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ ലൈനില്‍ വര്‍ക്ക് നടക്കുന്നതിനാല്‍ ആലഞ്ചേരി, അത്തികൊല്ലി, മൈലാടുംകുന്ന്, പാറക്കടവ് ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിലും ഒമ്പതാം മൈല്‍ പൂച്ചമൂല ഭാഗത്തും നാളെ (ജൂലൈ 11) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *