ജൂനിയര്‍ പബ്ലിക ഹെല്‍ത്ത് നഴ്‌സ്
തിരുനെല്ലി ഗവ ആശ്രമം സ്‌കൂളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. 18 നും 44 നും ഇടയില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ തയ്യാറുള്ളവരായിരിക്കണം. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, അസല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖ സഹിതം ജൂലൈ 18 ന് രാവിലെ 11 നകം കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍-04395299330
കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍
തിരുനെല്ലി ഗവ ആശ്രമം സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി,സി.എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ ജൂലൈ 17 ന് രാവിലെ 11 ന് കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍-04395299330
അധ്യാപക ഒഴിവ്
സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വ്വജന ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിഭാഗത്തില്‍ ഇക്കണോമിക്‌സ് (സീനിയര്‍) വിഭാഗത്തില്‍ അധ്യപക ഒഴിവ്. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 15 ന് ഉച്ചയ്ക്ക് 1.30 ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍- 9447887798
വായന ക്വിസ് മത്സരം
പി എൻ പണിക്കർ ദേശീയ വായന മാസചരണത്തിൻ്റെ ഭാഗമായി ഹൈസ്ക്കൂൾ തല വിദ്യാർത്ഥികൾക്കായി ജില്ലാതല വായന ക്വിസ് മത്സരം നടത്തുന്നു. ജൂലായ് 13 ന് രാവിലെ 10 ന് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മത്സരം നടക്കും. ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് ജൂലൈ 18 ന് മലപ്പുറത്ത് നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. ഒരു വിദ്യാലയത്തിൽ നിന്നും രണ്ട് പേർക്ക് മത്സരത്തിൽ പങ്കെടുക്കാം. ഫോൺ 9562402380
മാനേജ്‌മെന്റ് ട്രെയിനി
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ ഐ.റ്റി.ഡി.പി, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുകളില്‍ മാനേജ്‌മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ്ഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്താം ക്ലാസ് പാസ്സായവരും 2024 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 35 വയസ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. വൈത്തിരി താലൂക്കിലുള്ളവര്‍ കല്‍പ്പറ്റ ഐ.റ്റി.ഡി.പി ഓഫീസ്/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലും മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കിലുള്ളവര്‍ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കണം. ഫോണ്‍- 04936202232.
ഡിജി കേരളം: തുല്യതാ പഠിതാക്കള്‍ രജിസ്റ്റര്‍ ചെയ്യണം
സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്നതിന് ഡിജി കേരളം പദ്ധതിയുടെ ഭാഗമായി ഡിജിറ്റല്‍ പരിജ്ഞാനമുള്ള പത്താംതരം-ഹയര്‍സെക്കന്‍ഡറി തുല്യതാ പഠിതാക്കള്‍, തുലത്യാ പഠനം പൂര്‍ത്തിയാക്കിയ സന്നദ്ധ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയി, നവചേതന പദ്ധതി ഇന്‍സ്ട്രക്ടര്‍മാര്‍ വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കണം. ജൂലൈ 20 വരെ വിവരശേഖരണവും 31 വരെ വളണ്ടിയര്‍ പരിശീലനവും നടക്കും. ഓഗസ്റ്റ് ഒന്ന് മുതല്‍ സെപ്തംബര്‍ 15 വരെ നടക്കുന്ന പഠിതാക്കളുടെ ഡിജിറ്റല്‍ സാക്ഷരതാ പരിശീലനത്തില്‍ സാക്ഷരതാ പ്രേരക്മാര്‍, തുല്യതാ പഠിതാക്കളും എന്നിവര്‍ പങ്കെടുക്കും.
സൗരോര്‍ജ സാധ്യത പഠനം: ഊര്‍ജ ഓഡിറ്റിങ് പൂര്‍ത്തീകരിച്ചു
ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ഊര്‍ജ്ജ ഓഡിറ്റിങ് പൂര്‍ത്തീകരിച്ചു. ആദ്യഘട്ടത്തില്‍ കോട്ടത്തറ, എടവക, അമ്പലവയല്‍, മീനങ്ങാടി തദ്ദേശഭരണ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമാണ് സൗരോര്‍ജ സാധ്യത പഠനവും ഊര്‍ജ്ജ ഓഡിറ്റും പൂര്‍ത്തീകരിച്ചത്. ക്യാമ്പെയിന്റെ ഭാഗമായി അംഗന്‍ജ്യോതി പദ്ധതിയില്‍ നാല് തദ്ദേശസ്ഥാപനങ്ങളിലെ 132 അങ്കണവാടികള്‍ക്ക് എനര്‍ജി മാനേജ്മെന്റ് സഹായത്തോടെ ഇന്‍ഡക്ഷന്‍ കുക്കര്‍, പാത്രങ്ങള്‍, അനുബന്ധ ഉപകരണങ്ങള്‍ വിതരണം ചെയ്തു. രണ്ടാം ഘട്ടത്തില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ ക്യാമ്പെയിന്‍ ആരംഭിച്ചു. 2050 ഓടെ സംസ്ഥാനത്ത് നെറ്റ് സീറോ കാര്‍ബണ്‍ എന്ന ലക്ഷ്യത്തിനാണ് ക്യാമ്പെയി നടപ്പാക്കുന്നത്. വേള്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് ഹരിത കേരളം മിഷന്‍ റിസോര്‍സ്‌പേഴ്സണ്‍മാര്‍, എനര്‍ജി കണ്‍സല്‍ട്ടന്‍സി സര്‍വ്വേ വളണ്ടിയര്‍മാരാണ് ഓഡിറ്റ് നടത്തുന്നത്.
അപേക്ഷ ക്ഷണിച്ചു
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ജൂലൈയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ് ടു തത്തുല്യ യോഗ്യതക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും എസ്.ആര്‍.ടി ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ ജൂലൈ 20 നകം ലഭിക്കണം. ഫോണ്‍- 9846033001
ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളേജുകളില്‍ പ്രവേശനം
ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലെ എന്‍ജിനീയറിങ് കോളേജുകളിലേക്ക് എന്‍.ആര്‍.ഐ സീറ്റ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ https://nri.ihrd.ac.in, കോളേജ് വെബ്സൈറ്റ് മുഖേന ജൂലൈ 26 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. ഓരോ കോളേജിലേക്കും പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങള്‍, ഡിമാന്‍ഡ് ഡ്രാഫ്റ്റ് ഉള്‍പ്പെടെ ജൂലൈ 29 ന് വൈകിട്ട് അഞ്ചിനകം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും. ഫോണ്‍- 8547005000
ഉല്ലാസ് മേള പ്രായം കുറഞ്ഞ സാക്ഷരത പഠിതാവ് ബാബു ചീരാല്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റും
ജൂലായ് 14, 15 തിയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഉല്ലാസ് മേളയില്‍ ജില്ലയിലെ സാക്ഷരതാ പഠിതാക്കളുടെ പ്രതിനിധിയായി ബാബു ചീരാല്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങും. ഔപചാരിക വിദ്യാഭ്യാസം നേടാന്‍ കഴിയാതെ പോയ ബാബു ചീരാല്‍ പ്രായം കുറഞ്ഞ സാക്ഷരത പഠിതാവാണ്. മുപ്പത്തിയാറാമത്തെ വയസ്സില്‍ അടിസ്ഥാന സാക്ഷരത നേടിയ ചീരാല്‍ മുരിക്കലാടിക്കുന്ന് വെറ്റിലടി വീട്ടില്‍ ബാബു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബര്‍ പത്തിന് നടന്ന മികവുത്സവത്തിലൂടെയാണ് സാക്ഷരത സര്‍ട്ടിഫിക്കറ്റിന് അര്‍ഹനായത്. പഠിതാക്കള്‍, ഇന്‍സ്ട്രക്ടര്‍, പ്രേരക്, റിസോഴ്സ് പേഴ്സണ്‍, ജീവനക്കാര്‍ ഉള്‍പ്പടെ പത്ത് പേരാണ് ജില്ലയില്‍ നിന്ന് ഉല്ലാസ് മേളയില്‍ പങ്കെടുക്കുന്നത്. 2023 ഡിസംബര്‍ 10 ന് നടന്ന മികവുത്സവത്തില്‍ പങ്കെടുത്ത് സാക്ഷരത കൈവരിച്ച 907 പഠിതാക്കള്‍ക്ക് ജില്ലാ തലത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.
അനധികൃത ഹോംസ്‌റ്റേ, സ്പാ നടപടിയെടുക്കും
വൈത്തിരി ഗ്രാമപഞ്ചായത്ത് പരിധിയില്‍ മതിയായ രേഖകളില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹോംസ്‌റ്റേ, സ്പാ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ തീരുമാനമായതായി വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.