മാനന്തവാടി: പിഞ്ചുകുഞ്ഞ് പൊള്ളലേറ്റ് മരിച്ച കേസിൽ പ്രതികൾക്കായി വാദിച്ച് ജാമ്യം വാങ്ങി കൊടുത്ത പബ്ലിക് പ്രോസിക്യൂട്ടർ തൽസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ഉടൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഇരകൾക്ക് വേണ്ടി വാദിക്കേണ്ട പ്രോസിക്യൂട്ടർ പ്രതികൾക്ക് വേണ്ടി വാദിക്കുമ്പോൾ കുറ്റ കൃത്യം ചെയ്യുന്നവർക്കും പൊതു സമൂഹത്തിനും തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും, ഇത്തരം ഉദ്യോഗസ്ഥരെ തൽസ്ഥാനത്ത് നിന്നും മാറ്റാൻ സർക്കാർ തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. പ്രതിഷേധ മാർച്ച് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ.എം.നിശാന്ത് ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് അസിസ് വാളാട് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അനിഷ് ജേക്കബ്, ഷംസീർ അരണപ്പാറ, സുശോഭ് ചെറുകുമ്പം, സി.പി.ശശിധരൻ, നിസാം ചില്ലു, പ്രിയേഷ് തോമസ്, ആസിഫ് സഹീർ, അൻഷാദ് മാട്ടുമ്മൽ, ജിജോ വരയാൽ, സിജോ കമ്മന, ഷക്കീർ പി എ, ധനേഷ് വാര്യർ, നൗഷാദ് ചെററപ്പാലം, അജിത് കുമാർ, മഷൂദ് മാനന്തവാടി തുടങ്ങിയവർ നേതൃത്വം നൽകി