കബനിക്ക് കുറുകെ പാലം നിർമ്മാണം

പുല്‍പ്പള്ളി: കേരള, കർണാടക അതിർത്തിയിലൂടെ ഒഴുകുന്ന കബനി നദിക്കു കുറുകെ പാലം നിർമിക്കുന്നതിനു സർക്കാർ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് ജോജിൻ ടി.ജോയ്. സമിതി ജില്ലാ ഭാരവാഹികള്‍ക്ക് യൂണിറ്റ് കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കബനി നദിയുടെ പെരിക്കല്ലൂർ, ബൈരക്കുപ്പ തീരങ്ങളെ ബന്ധിപ്പിച്ച്‌ പാലം നിർമിക്കുന്നതിന് പതിറ്റാണ്ടുകള്‍ മുമ്പ് തറക്കല്ലിട്ടെങ്കിലും കർണാടക വനം വകുപ്പിന്‍റെ എതിർപ്പിനെത്തുടർന്നു പ്രവൃത്തി നടത്താനായില്ല. കബനി നദിയുടെ മരക്കടവ് ഭാഗത്ത് വനഭൂമി ഉപയോഗിക്കാതെ പാലം നിർമിക്കാനാകും. ഇതുസംബന്ധിച്ച നിർദേശങ്ങള്‍ സർക്കാർ പരിഗണിക്കണം. മുള്ളൻകൊല്ലി പഞ്ചായത്ത് അതിർത്തിയില്‍ കബനിക്കു കുറുകെ പാലം നിർമിക്കുന്നത് വയനാടിന്‍റെ വികസനം ത്വരിതപ്പെടുത്തുമെന്നും ജോജിൻ ടി. ജോയി പറഞ്ഞു. യൂണിറ്റ് പ്രസിഡന്‍റ് മാത്യു മത്തായി, ആതിര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ. ഉസ്മാൻ, ട്രഷറർ നൗഷാദ് കരിമ്പനക്കൽ, കെ.എസ്. അജിമോൻ, ഇ.ടി. ബാബു, മഹേഷ് മാനന്തവാടി, എന്നിവർ പ്രസംഗിച്ചു. കെ.കെ. അനന്തൻ, സി.കെ. ബാബു, ബിജു പൗലോസ്, ഹംസ, പി.വി. ജോസഫ്, ഇ.കെ. മുഹമ്മദ്, പി.എം. പൈലി, പ്രഭാകരൻ, പ്രസന്നകുമാർ, ഷാജിമോൻ, പി.സി. ടോമി, വേണുഗോപാല്‍, വികാസ് ജോസഫ് എന്നിവർ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *