ജല ബഡ്ജറ്റുമായി സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ജലത്തിന്റെ ലഭ്യതയും ഉപയോഗവും മിച്ചവും കണക്കാക്കുന്നതും ജലസംരക്ഷണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിൻ്റെയും ഭാഗമായാണ് ജല ബഡ്ജറ്റ് അവതരിപ്പിച്ചത്. ഹരിത കേരള മിഷൻ ജലവിഭവ വികസന പരിപാലന കേന്ദ്രത്തിൻ്റെ സഹായത്തോടെയാണ് ബഡ്‌ജറ്റ് തയ്യാറാക്കിയത്.