തോൽപ്പെട്ടിയിൽ വീണ്ടും വൻ ലഹരി വേട്ട

വിപണിയിൽ 8 ലക്ഷത്തോളം വില മതിക്കുന്ന കാൽ കിലോയിലധികം എം. ഡി. എം. എ യുമായി കാസർഗോഡ് സ്വദേശി പിടിയിൽ. അതിമാരക മയക്കുമരുന്നായ എം. ഡി.എം.എ യുമായി കാസർഗോഡ്, കാഞ്ഞങ്ങാട്, സ്വദേശി പുല്ലൂർ പാറപ്പള്ളി വീട്ടിൽ മുഹമ്മദ്‌ സാബിർ(31) നെയാണ് തോൽപ്പെട്ടി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് തിരുനെല്ലി പോലീസ് പിടികൂടിയത്. ഇയാളിൽ നിന്നും കാൽ കിലോയിലധികം എം. ഡി. എം. എ യും കടത്തിക്കൊണ്ടുവന്ന കെ എൽ 79 0002 നമ്പർ വാഹനവും പോലീസ് പിടിച്ചെടുത്തു. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *