ബത്തേരിയിൽ സൗജന്യ തിമിര ചികിത്സാ ക്യാമ്പ് നാളെ നടത്തും

സുല്‍ത്താൻ ബത്തേരി: വയനാടിനെ തിമിരമുക്ത ജില്ലയാക്കുകയെന്ന ലക്ഷ്യത്തോടെ ടൗണ്‍ ലയണ്‍സ് ക്ലബ് കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയുമായി സഹകരിച്ച്‌ നാളെ അസംപ്ഷൻ സ്കൂള്‍ ഹാളില്‍ സൗജന്യ തിമിര ചികിത്സാ ക്യാന്പ് നടത്തും. രാവിലെ 10ന് തുടങ്ങും. ക്ലബ് രണ്ടുവർഷമായി എല്ലാ രണ്ടാം ശനിയാഴ്ചയും ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. ഇതിനകം 1500 ഓളം ആളുകളില്‍ തിമിര ചികിത്സ സൗജന്യമായി നടത്തി. വിശദവിവരത്തിന് 9747997178 എന്ന നന്പറില്‍ വിളിക്കാം.

Leave a Reply

Your email address will not be published. Required fields are marked *