ചെറുകര: റിനൈസൻസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ.ഗോവിന്ദൻ 21-മത് അനുസ്മരണവും, ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പുരസ്‌കാര വിതരണ ചടങ്ങും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള അവാർഡ് ടി.എം.നളരാജൻ കണ്ണങ്കോട് എറ്റുവാങ്ങി. ചടങ്ങിൽ സഞ്ചാര സാഹിത്യകാരൻ ബിജു പോൾ കാരയ്ക്കമലയെയും,പൊതു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും ആദരിച്ചു. റിസ ഫാത്തിമ ചികിത്സ സഹായ ഫണ്ട് കൈമാറലും നടത്തി. പ്രമുഖ ഗാന്ധിയൻ മംഗലശ്ശേരി മാധവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ടി.കെ. ഇബ്രാഹിം, എം.ജെ. ഷിബി, പി.ടി. സുഭാഷ്, എന്നിവർ പ്രസംഗിച്ചു.