നടവയൽ: വർധിച്ചു വരുന്ന വന്യമൃഗശല്യവും പ്രതിരോധവും ചർച്ച ചെയ്യുന്നതിനായി കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടവയൽ നെയ്ക്കുപ്പയിൽ യോഗം ചേർന്നു. കിഫ പ്രതിനിധി സെബാസ്റ്റ്യൻ ബത്തേരി, ജിന്റോ കോഴിക്കോട്, ജോൺ കോറോം, ലിജോ ചിരിയങ്കണ്ടത്തിൽ, നെയ്ക്കുപ്പ പള്ളി വികാരി ജോർജ് തട്ടാം പറമ്പിൽ, ജോസ് വടക്കാഞ്ചേരി എന്നിവർ സംസാരിച്ചു.