ന്യൂനമര്‍ദ പാത്തിയും ചക്രവാതച്ചുഴിയും, കാലവര്‍ഷക്കാറ്റ് ശക്തമായി; സംസ്ഥാനത്ത് മഴ കനത്തു; ജാഗ്രതാ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും കനത്തു. സംസ്ഥാനമൊട്ടാകെ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്നു ജില്ലകളില്‍ റെഡ് അലർട്ടും അഞ്ചിടത്ത് ഓറഞ്ച് അലർട്ടുമാണ്. ശേഷിക്കുന്ന ജില്ലകളില്‍ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. വയനാട്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പുള്ളത്. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് കഴിഞ്ഞ ദിവസം യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരുന്നത്.

എന്നാല്‍ കാലാവസ്ഥ വകുപ്പിന്റെ പുതിയ അറിയിപ്പില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് അറിയിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *